ജില്ലാ പഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ക്കായി ഇ ഓട്ടോറിക്ഷ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ മുക്തം നവ കേരളത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ക്കായി നല്‍കിയ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ജില്ലയിലെ 16 ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് ഇ ഓട്ടോറിക്ഷ നല്‍കിയത് . 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65.2 ലക്ഷം രൂപ വിനിയോഗിച്ചു. ആദ്യഘട്ടത്തില്‍ 20 പഞ്ചായത്തുകള്‍ക്ക് ഇ ഓട്ടോറിക്ഷ നല്‍കിയിരുന്നു. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ ജില്ലയില്‍ നടക്കുന്നതായി പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എം സി എഫുകളിലേക്ക് വേഗതയില്‍ എത്തിക്കാനാകുന്നു. ഹരിതകര്‍മ സേനയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണ പ്രസിഡന്റ് വാഗ്ദാനം ചെയ്തു.

കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, അംഗം ജെസ്സി അലക്‌സ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ആര്‍ മോഹനന്‍ നായര്‍, ലതാ മോഹന്‍, ബിനു ജോസഫ്, മിനി ജിജു ജോസഫ്, വി എസ് ആശ, അഡ്വ.കൃഷ്ണകുമാര്‍, മിനി സോമരാജന്‍, അനുരാധ സുരേഷ്, ഷാജി കെ സാമുവേല്‍, ബിന്ദു റെജി,  അംഗങ്ങളായ ബിജിലി പി ഈശോ, കടമ്മനിട്ട കരുണാകരന്‍, ജില്ലാ -ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...