ജില്ലാ പദ്ധതിരേഖ : ജില്ലയുടെ സവിശേഷതകളെല്ലാം ചേര്‍ക്കും – ജില്ലാ കലക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ പുരോഗതി ഉറപ്പാക്കുംവിധം സമഗ്രമായ പദ്ധതിരേഖ രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊളളിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലയുടെ വികസന ചരിത്രത്തില്‍ പുതിയൊരു ഏടാകുംവിധമുളള പദ്ധതിരേഖാ രൂപീകരണമാണ് ലക്ഷ്യം. ഇതിനായി രൂപീകരിച്ച എല്ലാ ഉപസമിതികളുടെയും കണ്‍വീനര്‍മാര്‍ കൃത്യതയോടെ പ്രവര്‍ത്തിക്കണം. നാടിന്റെ വികസനം പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായകമായ നിര്‍ദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോ മേഖലയുടെയും സവിശേഷതകള്‍, മാറ്റം കടന്ന് വരേണ്ട ഇടങ്ങള്‍, അതിനായുളള മാര്‍ഗ്ഗങ്ങള്‍, ഭാവിയെ മുന്നില്‍കണ്ടുളള പദ്ധതികളിലേക്കുളള സൂചകങ്ങള്‍ തുടങ്ങി സര്‍വതല സ്പര്‍ശിയായിരിക്കണം അന്തിമരേഖ. ജില്ലയുടെ മികവ് മുന്‍നിര്‍ത്തിയുളള ആസൂത്രണം പദ്ധതികളുടെ രൂപീകരണത്തില്‍ ഗുണകരമായ സ്വാധീനമാണ് ചെലുത്തുക. ചുമതലയുളള ഓരോരുത്തരും നിശ്ചിത സമയത്തിനുളളില്‍ വിവരങ്ങള്‍ കൈമാറണം. അതത് ഉപസമിതികളുടെ യോഗങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. എല്ലാവരുടെയും പൂര്‍ണ സഹകരണം പദ്ധതിരേഖാ രൂപീകരണത്തിലുണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....