ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി സെ​ക്ര​ട്ടേ​റി​യേറ്റ് ഉ​ദ്ഘാ​ട​ന​ത്തി​ന് റെഡി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി സെ​ക്ര​ട്ടേ​റിയേറ്റ് ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യാ​ർ. മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​യ​തി ല​ഭി​ച്ചാ​ൽ മ​ന്ദി​രം തു​റ​ക്കാ​ൻ സ​ജ്ജ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു പ​ണി​ക​ളാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​ത് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. 2010 – 15 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി മ​ന്ദി​രം പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ ത​ന്നെ ഇ​തി​നു സ്ഥ​ലം ക​ണ്ടെ​ത്തി. 2014ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണ് ത​റ​ക്ക​ല്ലി​ടീ​ൽ നി​ർ​വ​ഹി​ച്ച​ത്. തു​ട​ർ​ന്നു​വ​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല‍​യ​ള​വി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ണി​ക​ളി​ൽ മെ​ല്ലെപ്പോ​ക്കാ​യി​രു​ന്നു.

ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ്, ടൗ​ൺ പ്ലാ​നിം​ഗ് ഓ​ഫീ​സ്, ജി​ല്ലാ ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റിക്സ് ഓ​ഫീ​സ്, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​മാ​ണ് പു​തി​യ മ​ന്ദി​ര​ത്തി​ലു​ണ്ടാ​കു​ക. വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഓ​ഫീ​സി​ലു​ണ്ടാ​കും. വ​ർ​ഷ​ങ്ങ​ളാ​യി ക​ള​ക്ട​റേ​റ്റി​ലാ​ണ് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ പ്ലാ​നിം​ഗ് ഓ​ഫീ​സി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് സ്വ​ന്ത​മാ​യി മ​ന്ദി​രം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​ക്ക​ണോ​മി​സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റിക്സ് ഓ​ഫീ​സ് കൂ​ടി ഇ​വി​ടേ​ക്ക് മാ​റ്റും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാങ്ചുക്കിനെ പ്രധാനമന്ത്രി ഭയക്കുന്നു ; ധർമേന്ദ്ര പ്രധാന് പകരം അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയാക്കണം: കെജ്‌രിവാൾ

0
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സന്ദര്‍ശനം നടത്തി...

പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് ; വിഡി സതീശനെതിരെ വിമർശനവുമായി ജിൻ്റോ ജോൺ

0
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി എറണാകുളത്തെ കോൺഗ്രസ് നേതാവ് ജിൻ്റോ...

പാറമട (ക്വോറി) ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നു ; റാന്നിയിലെ മൂന്ന് ക്വാറികളുടെ...

0
പത്തനംതിട്ട : സംസ്ഥാനത്തെ ക്വോറി ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നുവെന്ന്...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...