സോ​ളാ​ർ വേ​ലി​യും മറികടന്ന് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ

For full experience, Download our mobile application:
Get it on Google Play

വ​ടശ്ശേ​രി​ക്ക​ര : സോ​ളാ​ർ വേ​ലി​യും ക​ട​ന്നു കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ. വ​ട​ശേ​രി​ക്ക​ര, ചി​റ്റാ​ർ മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ ആ​ന​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.
പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ ആ​നശ​ല്യം കാ​ര​ണം ഭീ​തി​യി​ലാ​ണ്. വ​ട​ശേ​രി​ക്ക​ര പേ​ഴും​പാ​റ, ചി​റ​യ്ക്ക​ൽ, ബൗ​ണ്ട​റി എം​ആ​ർ​എ​സ് സ്കൂ​ൾ ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ന​യു​ടെ വി​ഹാ​രം തു​ട​ങ്ങി​യ​ത്. ചി​റ​യ്ക്ക​ല്‍ പു​ലി​പ്രേ​ത്ത് പി.​ടി. മാ​ത്യു​വി​ന്‍റെ വീ​ട്ടു​മു​റ്റം വ​രെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ന എ​ത്തി. വ​ന​മേ​ഖ​ല​യി​ല്‍​നി​ന്ന് ഏ​റെ വി​ദൂ​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന എ​ത്തു​ന്ന​ത്. രാ​ജു​വും ഭാ​ര്യ ഓ​മ​ന​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​ത്.

നാ​യ​യു​ടെ കു​ര കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ആ​ന​യെ ക​ണ്ട​ത്. പ​ട​ക്കം പൊ​ട്ടി​ച്ച് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. വടശ്ശേരി​ക്ക​ര ബൗ​ണ്ട​റി എം​ആ​ര്‍​എ​സ് സ്‌​കൂ​ളി​നു സ​മീ​പ​വും ആ​ന എ​ത്തി നാ​ശം​വി​ത​ച്ചു. താ​ഴ​ത്തി​ല്ല​ത്ത് ഭാ​ഗ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ലും നാ​ശം വി​ത​ച്ചു. തെ​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. വ​നാ​തി​ര്‍​ത്തി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍ വേ​ലി ത​ക​ര്‍​ത്താ​ണ് ആ​ന ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. ചി​റ്റാ​ര്‍ കൂ​രാ​ന്‍​പാ​റ മേ​ഖ​ല​യി​ലാ​ണ് ആ​ന എ​ത്തി​യ​ത്. അ​രീ​ക്ക​ക്കാ​വ്, പേ​ഴും​പാ​റ, ചി​റ​യ്ക്ക​ൽ, ബൗ​ണ്ട​റി, എം​ആ​ര്‍​എ​സ് സ്‌​കൂ​ള്‍ ഭാ​ഗം, ചെ​മ്പ​ര​ത്തി​മൂ​ട്, ആ​ര്‍​ക്കേ​മ​ണ്‍, താ​മ​ര​പ്പ​ള്ളി തോ​ട്ടം, ഒ​ളി​ക​ല്ല് മി​ച്ച​ഭൂ​മി, ഒ​ളി​ക​ല്ല്, കു​മ്പ​ള​ത്താ​മ​ൺ, മ​ണ​പ്പാ​ട്ട്, മു​ക്കു​ഴി, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ന സ്ഥി​ര​മാ​യി ഇ​റ​ങ്ങു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബില്ലിൽ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...

രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ...

പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ...

0
തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍...

150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

0
ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍...