13 വയസുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കീഴ്പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ബംഗളൂരുവിൽ 13 വയസുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കീഴ്പ്പെടുത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി നിശ്ചിതിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ ഗുരുമൂർത്തി, ഗോപികൃഷ്ണൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട നിശ്ചിതിന്റെ വീട്ടിൽ താൽകാലിക ഡ്രൈവറാണ് പിടിയിലായ ഗുരുമൂർത്തി. ബുധനാഴ്ച വൈകുന്നേരമായിരുന്നു അരക്കെരെയിലെ ശാന്തിനികേതൻ ലേഔട്ടിൽ ട്യൂഷൻ ക്ലാസുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിശ്ചിതിനെ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം വിജനമായ ഒരു സ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയെ വിട്ടയക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുടുംബത്തിന് ഫോൺകോൾ വന്നിരുന്നു. കുടുംബം ഈ ആവശ്യം നിറവേറ്റാൻ തയ്യാറായിട്ടും, പോലീസിന്റെ വേഗത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നിട്ടും, സ്ഥിതിഗതികൾ ദാരുണമായി മാറുകയായിരുന്നു.

പ്രതികൾ കീഴടങ്ങാതിരിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, പി‌എസ്‌ഐ അരവിന്ദ്കുമാർ രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഗുരുമൂർത്തിയുടെ ഇടതുകാലിലും വലതുകാലിലുമാണ് പരിക്കേറ്റത്. ഗോപാലകൃഷ്ണൻ ഇൻസ്പെക്ടർ കുമാരസ്വാമിയെ കത്തി ഉപയോ​ഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം സ്വയരക്ഷയ്ക്കായി ഗോപാലകൃഷ്ണന്റെ വലതുകാലിലേക്ക് വെടിയുതിർക്കുകയായിരുന്നു. പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക ചികിത്സയ്ക്കായി ജയനഗർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുികയും ചെയ്തു. പരിക്കേറ്റ പോലീസ് ഇൻസ്പെക്ടർ കുമാരസ്വാമി, പിഎസ്ഐ അരവിന്ദ് കുമാർ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...