പത്തനംതിട്ട ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരുമൂലപുരത്ത് തുടക്കമാകും. അഞ്ച് സ്കൂളുകളിലെ 12 വേദികളിലായാണ് മത്സരം. ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ലകളിൽനിന്നുള്ള നാലായിരത്തോളം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. 2019-ൽ റാന്നിയിലാണ് അവസാന ജില്ലാ സ്കൂൾ കലോത്സവം നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ കോന്നി ഉപജില്ലയാണ് മുൻപിലെത്തിയത്. പത്തനംതിട്ട രണ്ടാമതെത്തി. യു.പി.വിഭാഗത്തിൽ റാന്നി ഒന്നാമതും തിരുവല്ല രണ്ടാംസ്ഥാനവും നേടി. സ്കൂൾതലത്തിൽ കിടങ്ങന്നൂർ എസ്.വി.ജി.വി. തിളങ്ങി.

എച്ച്.എസ്.എസ്., എച്ച്.എസ്. വിഭാഗങ്ങളിൽ കിടങ്ങന്നൂർ കപ്പടിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ കോന്നി ഗവ. സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പന്തളം എൻ.എസ്.എസ്. സ്കൂളും രണ്ടാമതെത്തി. യു.പി.വിഭാഗത്തിൽ വള്ളംകുളം നാഷണൽ സ്കൂളിനായിരുന്നു ഒന്നാംസ്ഥാനം. മല്ലപ്പള്ളി സെന്റ് ഫിലോമിനാസും, മാന്തുക ഗവ.യു.പി.എസും രണ്ടാം സ്ഥാനം പങ്കിട്ടു. കോവിഡ് കവർന്ന രണ്ടുവർഷത്തിനിപ്പുറം പഴയ വീറും വാശിയും കലോത്സവവേദികളിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആസ്വാദക ലോകം. ഇത്തവണ തിരുമൂലപുരം എസ്.എൻ.വി.എസ്. ഹൈസ്കൂളിലാണ് പ്രധാന വേദി.

ബാലികാമഠം, സെന്റ് തോമസ്, തിരുമൂലവിലാസം, എം.ഡി.ഇ.എം. എന്നീ സ്കൂളുകളിലാണ് മറ്റുവേദികൾ. ചൊവ്വാഴ്ച ഒൻപതിന് വിദ്യാഭ്യാസ ഉപഡയറക്ടർ എം.എസ്.രേണുകാഭായ് പതാക ഉയർത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ഡിസംബർ രണ്ടിന് വൈകീട്ട് 5.30-ന് ആന്റോ ആന്റണി എം.പി. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ ട്രോഫി വിതരണം ചെയ്യും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...