വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രി നടന്ന അക്രമത്തിന്‍റെ  കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞo : സമാനതകളില്ലാതെ വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രി നടന്ന അക്രമത്തിന്‍റെ   കൂടുതൽ വിവരങ്ങൾ പുറത്ത്. സംഘർഷത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ പ്രൊബേഷൻ എസ്ഐ ലിജു പി മണിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലിജുവിനെ വകവരുത്തണം എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് അക്രമികൾ അദ്ദേഹത്തെ ആക്രമിച്ചതെന്നാണ് പോലീസ് വിലയിരുത്തൽ. അക്രമികൾ ആണി തറച്ച തടികഷ്ണം ഉപയോഗിച്ചാണ് ലിജുവിൻ്റെ വലത്തെ കാലിൽ അടിച്ചത്. അടിയുടെ ആഘാതത്തിൽ ആണി കാലിൽ തുളച്ചുകയറുകയായിരുന്നു. ആക്രമണത്തിൽ എല്ലിന് പൊട്ടൽ ഉണ്ടാകുകയും ചെയ്തു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലിജുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിഴിഞ്ഞം കലാപത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തരസാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ കോളേജിൽ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനും ഏകോപിപ്പിക്കാനും ആശുപത്രിയിലെ 22ാം വാർഡ് ഞായറാഴ്ച രാത്രി തന്നെ തുറന്നിരുന്നു. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ ഐസിയുവും സജ്ജമാക്കിയിരുന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രത്യേക ടീമിനെയും അടിയന്തിര സാഹചര്യം നേരിടാൻ കണക്കാക്കി നിയോഗിച്ചിട്ടുണ്ടായിരുന്നു. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 70 പേരാണ് ചികിത്സതേടിയത്. ഇതിൽ 31 പേരും പോലീസുകാരാണെന്നാണ് വിവരം. 38 പ്രദേശവാസികളും ഒരു മാധ്യമപ്രവർത്തകനും ആശുപത്രിയിലെത്തിയിരുന്നു. പ്രദേശവാസികളിൽ കുറച്ചു പേർ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ എത്തി ചികിത്സ തേടിയത്. ഇതിൽ 22 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. അതേസമയം മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങളൊരുക്കണമെന്ന് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

അക്രമത്തില്‍ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് വിഴിഞ്ഞത്തെ വ്യാപാരികളാണ്. അക്രമത്തിൻ്റെ പശ്ചാത്തലത്തിൽ വഴിഞ്ഞം പരിസരത്തെ ഭൂരിപക്ഷം കടകളും തിങ്കളാഴ്ച അടച്ചിട്ടു. ചില കടകൾ മാത്രം സമരാനുകൂലികൾ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ആക്രമണം നടത്താൻ വിശ്വാസികൾ ഒത്തുകൂടുന്ന വിവരമറിഞ്ഞ് വ്യാപാരികൾ നേരത്തെ തന്നെ കടകൾ അടച്ചിരുന്നു.

എന്നാൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഷട്ടറിട്ട കടകളുടെ പൂട്ടുകൾ പലതും അക്രമികൾ അടിച്ചു പൊട്ടിക്കുകയായിരുന്നു. സ്റ്റേഷന് സമീപത്തുള്ള തട്ടുകടയിലെ കസേരകളും അക്രമികൾ നശിപ്പിച്ചു. അക്രമികളെ ചെറുക്കാൻ പോലീസ് ടിയർ ഗ്യാസ് പൊട്ടിച്ചതിൻ്റെ അസ്വസ്ഥതകളും വ്യാപാരികൾക്കുണ്ടായി. അതേസമയം ഇനി സംഘർഷമുണ്ടാക്കാൻ അക്രമികൾ എത്തിയാൽ സംഘടിച്ച് ചെറുക്കാൻ തന്നെയാണ് തീരുമാനമെന്ന് വ്യാപാരികൾ വ്യക്തമാക്കി.

സർക്കാർ വസ്തുവകകൾ ആക്രമിച്ചു തകർക്കുക എന്നുള്ളതായിരുന്നു ലത്തീൻ അക്രമികളുടെ ലക്ഷ്യം. കെഎസ്ആർടിസി ബസുകൾക്കു നേരേയും ആക്രമണമുണ്ടായി. ഞായറാഴ്ച രാത്രി വിഴിഞ്ഞം ബസ് സ്റ്റാൻഡിൽ നിന്ന് കാട്ടാക്കടയിലേക്ക് പുറപ്പെടാനിരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻവശത്തെ ചില്ലുകൾ അക്രമികൾ എറിഞ്ഞു തകർത്തു. പൂവാർ ഡിപ്പോയിൽ നിന്നുമെത്തി നിർത്തിയിട്ടിരുന്ന ബസിനുനേരെയും ആക്രമണമുണ്ടായി. ഇതിനിടെ വഴിഞ്ഞം ഡിപ്പോയിലേക്ക് വന്നുകൊണ്ടിരുന്ന ബസുകൾ യാത്രാ മദ്ധ്യേ കലാപം നടക്കുന്ന വിവരറിഞ്ഞ് വഴിഞ്ഞത്തേക്കുള്ള യാത്ര ഒഴിവാക്കി പാപ്പനംകോട് ഡിപ്പോയിലേക്ക് യാത്രക്കാരെ എത്തിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...