ജില്ല സ്കൂൾ കായികമേളക്ക് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം:ജി​ല്ല സ്കൂൾ കായികമേളക്ക്​ ഞാ​യ​റാ​ഴ്ച കാ​ര്യ​വ​ട്ട​ത്ത് തുടക്കം. കാ​ര്യ​വ​ട്ടം എ​ൽ.​എ​ൻ.​സി.​പി.​ഇ​യി​ൽ തി​രി​തെ​ളി​യു​ന്ന റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ്​​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ 12 ഉ​പ​ജി​ല്ല​ക​ളി​ലും സ്പോ​ർ​ട്സ് സ്കൂ​ളു​ക​ളി​ലും നി​ന്നാ​യി സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 5000 പ​രം കാ​യി​ക​താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​തേ​സ​മ​യം ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ വി.​എ​ച്ച്.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​യി​ക​മേ​ള​യു​ടെ തീ​യ​തി​യും മ​ത്സ​ര​ക്ര​മ​ങ്ങ​ളും സം​ഘാ​ട​ക​സ​മി​തി പു​നഃ​ക്ര​മീ​ക​രി​ച്ചു.

ഇ​തു​പ്ര​കാ​രം 10ന്​ ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ 14 ലേ​ക്ക് മാ​റ്റി. സീ​നി​യ​ർ വി​ഭാ​ഗം ആ​ൺ, പെ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ, 800 മീ​റ്റ​ർ, 100 മീ​റ്റ​ർ ഓ​ട്ടം മ​ത്സ​ര​ങ്ങ​ൾ, ജാ​വ​ലി​ൻ ത്രോ, ​ഹൈ​ജം​പ്, ലോ​ങ് ജം​പ്, ഷോ​ട്ട് പു​ട്ട്, 4×100 മീ​റ്റ​ർ റി​ലേ മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​കും ന​ട​ക്കു​ക. സ​മാ​പ​ന​ ദി​ന​മാ​യ 14ന് ​സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ക്രോ​സ് ക​ൺ​ട്രി, പോ​ൾ​വാ​ൾ​ട്ട്, ട്രി​പ്പി​ൾ​ജം​പ്, 200 മീ​റ്റ​ർ ഓ​ട്ടം, 400 മീ​റ്റ​ർ ഓ​ട്ടം, 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സ്, ന​ട​ത്ത മ​ത്സ​ര​ങ്ങ​ളും അ​വ​ശേ​ഷി​ക്കു​ന്ന സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​മെ​ന്നും സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു. 16 മു​ത​ൽ 20 വ​രെ തൃ​ശൂ​ർ കു​ന്നം​കു​ളം സീ​നി​യ​ർ മൈ​താ​നി​യി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ലാ​ണ് സം​സ്ഥാ​ന കാ​യി​കോ​ത്സ​വം അ​ര​ങ്ങേ​റു​ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...