ന്യൂഡൽഹി : ഡൽഹി ഐഐടിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. ഡൽഹി ഭാരതി കോളജിലെ വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് നടപടി. ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഐഐടിയിലെത്തിയ 10 വിദ്യാർഥിനികളാണ് പരാതിപ്പെട്ടത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി എന്നാണ് പരാതി. പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാർഥിനികള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ആരോപിച്ചു. തുടർന്നാണ് കിഷൻഘർ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. സംഭവത്തിൽ 20കാരനെ അറസ്റ്റ് ചെയ്തെന്നും ഐപിസി 354സി വകുപ്പ് പ്രകാരം കേസെടുത്തെന്നും പോലീസ് അറിയിച്ചു. അതേസമയം വിദ്യാർഥികൾക്ക് നേരിട്ട ദുരനുഭവത്തിൽ ഐഐടി ഖേദം പ്രകടിപ്പിച്ചു. വിവരം അറിഞ്ഞയുടൻ പോലീസിൽ പരാതി നൽകിയതായും അധികൃതർ അറിയിച്ചു. സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരനാണ് പ്രതി. വിവരം അറിഞ്ഞ ഉടനെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ഐഐടി പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























