കൊടുമൺ : ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിന മത്സരങ്ങളില്‍ സ്കൂളുകളിൽ ഇരവിപേരൂർ സെന്റ് ജോൺസും സബ് ജില്ലയിൽ പത്തനംതിട്ടയും ഒന്നാമത് എത്തി. സെന്റ് ജോൺസ് എച്ച്.എസ്.എസ്. അഞ്ച് വീതം സ്വർണവും, വെള്ളിയുമായി 40 പോയിന്റ് നേടി. 26 പോയിന്റുമായി കിടങ്ങന്നൂർ എസ്.വി.ജി. വി.എച്ച്.എസ്.എസാണ് രണ്ടാമത്. അഞ്ച് സ്വർണവും ഒരു വെള്ളിയും നേടി. പത്തനംതിട്ട മാർത്തോമ്മ എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്. രണ്ട് സ്വർണവും, മൂന്ന് വെള്ളിയും ഒരുവെങ്കലവും നേടി.
ജില്ലാ സ്കൂൾ കായികമേള : ഇരവിപേരൂർ സെന്റ് ജോൺസും സബ് ജില്ലയിൽ പത്തനംതിട്ടയും ഒന്നാമത്
RECENT NEWS
Advertisment



























