കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടിക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദനെ സി പി എം പുറത്താക്കിയേക്കും. ഗോവിന്ദന്‍റെ നാടായ മലപ്പട്ടത്ത് നടക്കുന്ന വിശദീകരണ യോഗത്തിൽ നാളെ എം.വി ജയരാജൻ ആരോപണങ്ങൾക്ക് മറുപടി പറയും. സ്വന്തം നാട്ടിൽ ടി.കെ ഗോവിന്ദനെതിരെ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. മലപ്പട്ടം ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനത്തിന് ടി.കെ ഗോവിന്ദന്റെ മരുമകളും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ സുലേഖ നേതൃത്വം നൽകി. അതേസമയം, ഗോവിന്ദന്റെ സ്ഥാനാർഥിത്വത്തെ പിന്തുണക്കുന്നതിൽ കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കളും അതൃപ്തിയിലാണ്. പ്രാദേശിക നേതാക്കൾ ജില്ലാ നേതൃത്വത്തിന് മുന്നിൽ രാജി വെക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെത്തും. എയർപോർട്ട് മുതൽ പിണറായി വരെ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























