ബൈക്ക് യാത്രികൻ കൊല്ലപ്പെട്ട അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കാനും ഇടയാക്കിയ വാഹനാപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവറെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം തെക്കുമുറി സ്വദേശി ആലപ്പാട്ട് വീട്ടില്‍ സെലീഷി (34) നെയാണ് പോലീസ് പിടികൂടിയത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ആമ്പല്ലൂര്‍ വെണ്ടൂര്‍ സ്വദേശി അവസ്ഥേപറമ്പില്‍ മനോജ് (53) മരിച്ചിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരനായ ഇരിങ്ങാലക്കുട വാട്ടര്‍ടാങ്ക് സ്വദേശി ഇലഞ്ഞിക്കല്‍ വീട്ടില്‍ സണ്ണിയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇതിനെ തുടര്‍ന്ന് പ്രതിക്കെതിരേ കുറ്റകരമായ നരഹത്യക്കുള്ള വകുപ്പായ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 105 കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 2026 മാര്‍ച്ച് 13ന് വൈകീട്ട് 6.30ഓടെയാണ് അപകടം നടന്നത്.

സ്റ്റാന്‍ഡിന് സമീപം മുന്നില്‍ പോയിരുന്ന ‘ദേവമാത’ എന്ന ബസ് നിര്‍ത്തിയപ്പോള്‍ പുറകിലുണ്ടായിരുന്ന മനോജിന്റെ ബൈക്കും സണ്ണിയുടെ സ്‌കൂട്ടറും വേഗത കുറച്ചു. എന്നാല്‍ ഇവയ്ക്ക് തൊട്ടുപിന്നാലെ മനുഷ്യജീവന് അപകടം വരുത്തുന്ന വിധത്തില്‍ അമിതവേഗതയില്‍ വന്ന പൂമല ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇരുവാഹനങ്ങളിലും ഇടിച്ച് കയറുകയായിരുന്നു. സലീഷ് വര്‍ഗീസാണ് ബസ് ഓടിച്ചിരുന്നത്. നടപടിക്രമങ്ങള്‍ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...