ജി​ല്ല ത​ല പട്ടയമേള നാളെ ; 268 കുടുംബങ്ങള്‍ക്ക് പട്ടയം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജി​ല്ല ത​ല പ​ട്ട​യ​മേ​ള തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന് ​പ​ത്ത​നം​തി​ട്ട റോ​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി കെ.​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ന്നി, റാ​ന്നി, ആ​റ​ന്മു​ള, തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ 268 പേ​ര്‍ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യും. സ​ര്‍ക്കാ​രി​ന്റെ ‘എ​ല്ലാ​വ​ര്‍ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ’ എ​ന്ന പ്ര​ഖ്യാ​പി​ത ന​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ട​യ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ട്ട​യ​മി​ഷ​ന്റെ ഭാ​ഗ​മാ​യി പ​ട്ട​യ​ഡാ​ഷ്‌​ബോ​ര്‍ഡി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ തി​രു​വ​ല്ല കോ​യി​പ്രം വി​ല്ലേ​ജി​ലെ തെ​റ്റു​പാ​റ കോ​ള​നി​യി​ലെ 10 കൈ​വ​ശ​ക്കാ​ര്‍ക്കും പ​ട്ട​യം ല​ഭി​ക്കും. പ​ട്ട​യ​വി​ഷ​യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ നേ​രി​ട്ട് ന​ട​പ​ടി എ​ടു​ക്കേ​ണ്ട​വ​യാ​ണ് പ​ട്ട​യ​ഡാ​ഷ് ബോ​ര്‍ഡി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​ത്. പെ​രു​മ്പെ​ട്ടി വി​ല്ലേ​ജി​ല്‍ ഡി​ജി​റ്റ​ല്‍ സ​ര്‍വേ ന​ട​പ​ടി​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. സ​ര്‍വേ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കു​ന്ന​ത​നു​സ​രി​ച്ച് കൈ​വ​ശ​ക്കാ​രു​ടെ പ​ട്ട​യ അ​പേ​ക്ഷ​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.

റാ​ന്നി, കോ​ന്നി മേ​ഖ​ല​യി​ലെ മ​ല​മ്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ലെ 49 കു​ടും​ബ​ങ്ങ​ളും ഭൂ​മി​യു​ടെ സ്ഥി​രം അ​വ​കാ​ശി​ക​ളാ​കും. വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഒ​രേ​ക്ക​ര്‍ ഭൂ​മി വീ​തം ല​ഭ്യ​മാ​ക്കും. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പി​ന്നോക്കം നി​ല്‍ക്കു​ന്ന പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് മ​ല​മ്പ​ണ്ടാ​രം. ഉ​ള്‍വ​ന​ങ്ങ​ളി​ല്‍നി​ന്ന് വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് ഉ​പ​ജീ​വ​നം. കോ​ന്നി​യി​ല്‍ 32 ഉം ​റാ​ന്നി​യി​ല്‍ 17 ഉം ​കു​ടും​ബ​ങ്ങ​ള്‍ക്ക് പ​ട്ട​യം ല​ഭി​ക്കും. കോ​ന്നി സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ഴി​യാ​ര്‍ ഭാ​ഗ​ത്ത് സാ​യി​പ്പി​ന്‍ കു​ഴി, ഗു​രു​നാ​ഥ​ന്‍ മ​ണ്ണി​ലെ ചി​പ്പ​ന്‍ കു​ഴി, ഗ​വി, ക​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന 32 മ​ല​മ്പ​ണ്ടാ​ര കു​ടും​ബ​ങ്ങ​ള്‍ക്ക് കൈ​വ​ശ രേ​ഖ ന​ല്‍കും.

റാ​ന്നി ചാ​ല​ക്ക​യം, പ്ലാ​പ്പ​ള്ളി എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന ശ​ബ​രി​മ​ല കാ​ടു​ക​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന 37 മ​ല​മ്പ​ണ്ടാ​ര കു​ടും​ബ​ങ്ങ​ളി​ലെ 20 പേ​ര്‍ക്ക് 2023 ല്‍ ​ഭൂ​മി ന​ല്‍കി​യി​രു​ന്നു. റാ​ന്നി-​പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​ത്തോ​ട് പ്ര​കൃ​തി​യി​ലാ​ണ് ഇ​വ​ര്‍ക്ക് ഇ​ട​മൊ​രു​ക്കി​യ​ത്. ശേ​ഷി​ക്കു​ന്ന 17 കു​ടും​ബ​ങ്ങ​ള്‍ക്ക് ജൂ​ലൈ 21ന് ​കൈ​വ​ശ രേ​ഖ ന​ല്‍കും. ആ​ന്റോ ആ​ന്റ​ണി എം.​പി, എം.​എ​ൽ.​എ​മാ​രാ​യ മാ​ത്യു ടി ​തോ​മ​സ്, കെ. ​യു ജ​നീ​ഷ്‌​കു​മാ​ര്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജോ​ര്‍ജ് എ​ബ്ര​ഹാം, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ ടി ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, ക​ല​ക്ട​ര്‍ എ​സ് പ്രേം ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...