വിവാഹമോചനം എന്റെ അറിവോ സമ്മതമോ ഇല്ലാതെ’ ; ജയം രവിക്കെതിരേ ആരതി

For full experience, Download our mobile application:
Get it on Google Play

നടൻ ജയം രവി അടുത്തിടെ വിവാഹ മോചനം നേടി എന്ന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ജയം രവിക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഭാര്യ ആരതി രവി. ജയം രവിയുടെ പെട്ടെന്നുള്ള തീരുമാനം തന്നെ ഞെട്ടിച്ചുവെന്നാണ് ആരതി രവി വ്യക്തമാക്കിയത്. തന്റെ സമ്മതത്തോടെയല്ല ജയം രവി വിവാഹ മോചനം പ്രഖ്യാപിച്ചതെന്നും ഭാര്യ ആരതി. അറിവോ സമ്മതമോ ഇല്ലാതെ ഞങ്ങളുടെ വിവാഹ മോചനം വെളിപ്പെടുത്തിയത് ഞെട്ടിച്ചുവെന്നാണ് ആരതി തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്. സുപ്രധാനമായ ഒരു തീരുമാനം പരസ്‍പരം തങ്ങള്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സ്വകാര്യതയോടെയും ആണ് എന്തായാലും കൈകാര്യം ചെയ്യേണ്ടിയിരുന്നത്.

തുറന്ന ഒരു ചര്‍ച്ച നടത്താൻ താൻ കുറച്ചായി ശ്രമിച്ചിരുന്നു. രവി ആ അവസരം തന്നില്ല. എങ്കിലും കുടുംബപരമായുള്ള പ്രതിബദ്ധതയെ മാനിക്കണമെന്നുണ്ട്. പക്ഷേ ജയം രവിയുടെ പ്രഖ്യാപനം മക്കളെയും ഞെട്ടിച്ചു. വിവാഹ മോചന തീരുമാനം ഏകപക്ഷീയമാണ്. അത് ഒരിക്കലും കുടുംബത്തിന് ഗുണകരമാകില്ലെന്നും പറയുന്നു ആരതി. ജയം രവിയുടെ തീരുമാനം ശരിക്കും തന്നെ വേദനിപ്പിച്ചെങ്കിലും മൗനം അവലംബിക്കാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ സമൂഹം അന്യായമായി കുറ്റപ്പെടുത്തുന്നു. സമൂഹ വിചാരണ നടത്തുമ്പോള്‍ അത് മക്കളെ ബാധിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല. ആത്മാഭിമാനത്തോടെ മുന്നോട്ട് പോകാൻ എന്റെ മക്കളെ സഹായിക്കുന്നതില്‍ ആണ് പ്രഥമ പരിഗണന. യഥാര്‍ഥത്തില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത് എന്താണ് എന്ന സത്യം കാലം തെളിയിക്കും. ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്‍നേഹമാണ് ഞങ്ങളെ ശക്തരാക്കിയത്. തങ്ങളുടെ സ്വകാര്യതയോട് ബഹുമാനം കാണിക്കണമെന്നും  ആരതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...