ഡൽഹി ; തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനെതിരെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സിനും സെലിബ്രിറ്റികൾക്കും കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ മാർഗനിർദേശം. ‘എൻഡോഴ്സ്മെന്റ് നോ-ഹൗസ്!’ എന്ന പേരിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ പരിചയപ്പെടുത്തുമ്പോൾ ഉപഭോക്താവ് തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പരസ്യങ്ങൾ, സ്പോൺസേർഡ് പരിപാടികൾ, പെയ്ഡ് പ്രമോഷൻസ് തുടങ്ങിയവയെല്ലാം ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കണമെന്ന് മാർഗനിർദേശത്തിൽ പരാമർശമുണ്ട്.
സോഷ്യൽമീഡിയ പരസ്യങ്ങൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും അനുബന്ധ നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും തങ്ങളുടെ പരസ്യ ഉള്ളടക്കത്തിൽ പ്രേക്ഷകരുമായി സുതാര്യതയും ആധികാരികതയും നിലനിർത്തുന്നതിന് ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാർ വ്യക്തമാക്കുകയാണ്. പരസ്യദാതാവിന്റെ നിലവാരത്തെക്കുറിച്ചും പരസ്യങ്ങളിലെ അവകാശവാദങ്ങളെക്കുറിച്ചും പരസ്യം അവതരിപ്പിക്കുന്നയാൾക്ക് അവബോധമുണ്ടായിരിക്കണം. ഉൽപന്നം സ്വയം ഉപയോഗിച്ചു നിലവാരം വിലയിരുത്താനും മാർഗനിർദേശമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033