അപകടമുണ്ടായ സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകുകയോ തിരക്ക് സൃഷ്ടിക്കുകയോ ചെയ്യരുത് ; ഖത്തർ ആഭ്യന്തര മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ഖത്തർ : ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അപകടമുണ്ടായ സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകുകയോ തിരക്ക് സൃഷ്ടിക്കുകയോ ചെയ്യരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആംബുലൻസ്, സിവിൽ ഡിഫൻസ്, സുരക്ഷാ വാഹനങ്ങൾ എന്നിവക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സംശയാസ്പദമായ വസ്തുക്കളോ തിരിച്ചറിയാനാകാത്ത അവശിഷ്ടങ്ങളോ കണ്ടാൽ ഉടൻ 999 എന്ന അടിയന്തര നമ്പറിൽ അറിയിക്കണം. അവയെ സമീപിക്കുകയോ സ്പർശിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിന്റെ ഭാഗമായി ദോഹ വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായി. ഒരു മിസൈൽ ആക്രമണം തടയുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ചാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെയും ഇറാനിൽ നിന്നും മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പ് തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...