സെക്ഷന്‍‍ ഓഫീസുകളുടെ പ്രവര്‍‍ത്തനം തടസ്സപ്പെടുത്തരുത് ; അഭ്യർത്ഥനയുമായി കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്ഷന്‍‍ ഓഫീസുകളുടെ പ്രവര്‍‍ത്തനം തടസ്സപ്പെടുത്തരുതെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി രംഗത്ത്. വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോര്‍‍ഡ് വര്‍‍ധനവ് കാരണം ഫ്യൂസ് പോയും ഫീഡറുകള്‍‍ ട്രിപ്പായും ചിലയിടങ്ങളിലെങ്കിലും വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ട്. ഇത് കൂടുതലും സംഭവിക്കുന്നത് രാത്രി എ.സിയുടെ ഉപയോഗം വര്‍‍ധിക്കുന്ന സമയത്താണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാരുമായി സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. ഫ്യൂസ് പോകുമ്പോള്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകും. ഫീഡര്‍ പോകുമ്പോഴാകട്ടെ നിരവധി പ്രദേശങ്ങളില്‍‍ ഒന്നിച്ചാണ് വൈദ്യുതി നിലയ്ക്കുന്നത്. വൈദ്യുതി ഇല്ലാതായത് അറിയുന്ന നിമിഷം തന്നെ അത് പുന:സ്ഥാപിക്കാനായി കെഎസ്ഇബി ജീവനക്കാര്‍ ഒരുക്കം നടത്തുകയും പെട്ടെന്ന് തന്നെ സ്ഥലത്തെത്തി തകരാറ് പരിശോധിച്ച് വൈദ്യുതി വിതരണം പുന:സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.

പല കാരണങ്ങളാല്‍ വൈദ്യുതി തകരാര്‍ സംഭവിക്കാം. തകരാര്‍ കണ്ടെത്തി മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ. പലപ്പോഴും അപകടകരമായ കാരണങ്ങൾ കൊണ്ടാണ് വൈദ്യുതി നിലയ്ക്കുന്നത്. അത് കണ്ടെത്തി പരിഹരിച്ച ശേഷമാണ് വൈദ്യുതി വിതരണം നടത്തുന്നത്. രാത്രി സമയത്ത് കെഎസ്ഇബിയുടെ മിക്ക ഓഫീസുകളിലും രണ്ടോ മൂന്നോ ജീവനക്കാര്‍‍ മാത്രമേ ജോലിയ്ക്ക് ഉണ്ടാവാറുള്ളൂ. ചിലയിടങ്ങളില്‍‍‍ ജനങ്ങള്‍‍‍ സെക്ഷന്‍‍‍ ഓഫീസുകളിലെത്തി പ്രശ്നമുണ്ടാക്കുന്നതായും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍‍ ശ്രമിക്കുകയുമാണ്. ഔദ്യോഗിക കൃത്യനിര്‍‍വ്വഹണത്തില്‍ ഏര്‍‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍‍‍‍ക്കെതിരെ അതിക്രമങ്ങള്‍‍‍ നടത്തരുതെന്നും കെഎസ്ഇബി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...