ചാറ്റ് ജിപിടി സേവനം നല്‍കരുത് ; ടെക് കമ്പനികള്‍ക്ക് ചൈനയുടെ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ചൈന ; വിവരങ്ങളും കണക്കുകളും ആശയങ്ങളും വെറുതെ അടുക്കി വയ്ക്കുക മാത്രമല്ല മനുഷ്യമനസിന് മാത്രം സാധ്യമെന്ന് മുന്‍പ് നിര്‍വചിച്ചിരുന്ന പല സര്‍ഗാത്മക രചനകളും നിര്‍വഹിക്കാന്‍ കഴിവുള്ള നിര്‍മിത ബുദ്ധിയില്‍ തീര്‍ത്ത സേവനമാണ് ചാറ്റ് ജിപിടി. ഉപയോക്താക്കള്‍ ചോദിക്കുന്നതിനെല്ലാം സെന്‍സറിങില്ലാതെ ഞൊടിയിടയില്‍ ചാറ്റ് ജിപിടി മറുപടി നല്‍കുന്നതില്‍ ചൈനയില്‍ നേരിയ മുറുമുറുപ്പ് ഉയര്‍ന്നതിന് പിന്നാലെ ചൈനയില്‍ നിന്നിതാ മറ്റൊരു സുപ്രധാന തീരുമാനം പുറത്തെത്തി. ചാറ്റ് ജിപിടി സേവനങ്ങളൊന്നും അനുവദിക്കരുതെന്ന് ചൈനയിലെ ടെക് ഭീമന്മാര്‍ക്ക് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ് ചൈനയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചാറ്റ് ജിപിടി സേവനങ്ങള്‍ അനുവദിക്കരുതെന്ന് ആലിബാബ ഗ്രൂപ്പിന് ഉള്‍പ്പെടെ നിര്‍ദേശം ലഭിച്ചുവെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് വിലക്കിയെന്ന് മാത്രമല്ല, ചാറ്റ്ജിപിടിയ്ക്ക് സമാനമായ സേവനങ്ങള്‍ സ്വന്തം നിലയ്ക്ക് വികസിപ്പിച്ച് ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനും നിയന്ത്രണമുണ്ട്. ചാറ്റ് ജിപിടിയ്ക്ക് സമാനമായ സേവനങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ അധികൃതരില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരും.

ഇതാദ്യമായല്ല ചൈന വിദേശ വെബ്‌സൈറ്റുകളോ ആപ്ലിക്കേഷനുകളോ ബ്ലോക്ക് ചെയ്യുന്നത്. ഡസന്‍ കണക്കിന് പ്രമുഖ യുഎസ് വെബ്‌സൈറ്റുകളും ആപ്പുകളും ചൈന മുന്‍പ് നിരോധിച്ചിട്ടുണ്ട്. 2009നും 2010 നും ഇടയില്‍ ചൈനയില്‍ ഗൂഗിള്‍, ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുന്നതിന് തടസമുണ്ടായിരുന്നു. 2018നും 2019 നും ഇടയില്‍ ചൈനയില്‍ റെഡ്ഡിറ്റിലും വിക്കിപീഡിയയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...