Monday, June 24, 2024 12:51 am

സമയം കഴിഞ്ഞ് പണിയെടുക്കില്ല ; പ്രതിഷേധം കടുപ്പിച്ച്‌ ബാങ്ക് ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നിയമനങ്ങള്‍ നടത്താത്തതുമൂലം ജോലിഭാരം വര്‍ധിക്കുന്ന ബാങ്കിങ് മേഖലയില്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ ജോലിചെയ്യേണ്ടെന്ന നിലപാടിലേക്ക് ജീവനക്കാര്‍. നിലവില്‍ ഭൂരിഭാഗം ബാങ്ക് ശാഖകളിലും വൈകീട്ട് അഞ്ചിന് ശേഷവും ജീവനക്കാര്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ത്താണ് പോകാറുള്ളത്. ക്ലറിക്കല്‍ തസ്തികകളിലും സബ് സ്റ്റാഫ് തസ്തികകളിലും ജീവനക്കാരുടെ കുറവുമൂലം വലിയ ജോലിഭാരമാണ് പൊതുമേഖല, ദേശസാത്കൃത ബാങ്കുകളില്‍. എന്നാല്‍ പുതിയ നിയമനങ്ങള്‍ക്ക് പകരം നിലവിലെ ജീവനക്കാരെ വെച്ചുതന്നെ ജോലികള്‍ തീര്‍ക്കുകയെന്ന നിലപാടിലാണ് മാനേജ്മെന്‍റുകള്‍. ഇതുമൂലം ബാങ്കുകളുടെ പ്രവര്‍ത്തനസമയം അവസാനിച്ചാലും വിവിധ ജോലികള്‍ രാത്രിവരെ ശാഖകളിലിരുന്ന് ചെയ്യാൻ ജീവനക്കാര്‍ നിര്‍ബന്ധിതമാവുന്നു. മാനേജ്മെന്‍റുകള്‍ ഇത് മുതലെടുത്ത് പുതിയ നിയമനങ്ങളില്‍നിന്ന് പിന്നോക്കം പോകുന്ന സാഹചര്യത്തില്‍കൂടിയാണ് ‘നിയമാനുസൃത സമയം’ മാത്രം ശാഖകളില്‍ സേവനം ചെയ്താല്‍ മതിയെന്ന നിലപാടിലേക്ക് ജീവനക്കാര്‍ നീങ്ങുന്നത്.

അധികസമയം ജോലി ചെയ്യേണ്ടെന്ന സര്‍ക്കുലര്‍ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മാനേജ്മെൻറുകള്‍ സമ്മര്‍ദം ചെലുത്തിയാലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് നിര്‍ദേശം. ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് ആറര മണിക്കൂറും (9.45 മുതല്‍ രണ്ടുവരെ, 2.30 മുതല്‍ 4.45 വരെ). സബ് സ്റ്റാഫുകള്‍ക്ക് ഏഴ് മണിക്കൂറും (9.45 മുതല്‍ രണ്ടുവരെ, 2.30 മുതല്‍ 5.15 വരെ) വാച്ച്‌ ആൻ ഡ് വാര്‍ഡ് സ്റ്റാഫുകള്‍ക്ക് എട്ട് മണിക്കൂറുമാണ് ജോലി സമയം. ഡ്രൈവര്‍മാര്‍ക്ക് ഏഴര മണിക്കൂറാണ് നിലവിലെ ജോലി സമയം. ഇത് കര്‍ശനമായി പാലിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പൊതുമേഖല ബാങ്കുകളില്‍ ക്ലറിക്കല്‍, സബ് സ്റ്റാഫ്, പാര്‍ട്ട്ടൈം സ്റ്റാഫ് വിഭാഗങ്ങളില്‍ വലിയ കുറവ് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഉണ്ടായി. 2017ല്‍ രാജ്യത്താകെ 3,21,400 ക്ലര്‍ക്കുമാര്‍ ജോലി ചെയ്തിരുന്നത് 2022 മാര്‍ച്ചില്‍ 2,66,400 ആയി കുറഞ്ഞു. സബ് സ്റ്റാഫുകളുടെ എണ്ണം 1,27,500ല്‍ നിന്ന് 1,05,700 ആയി. പാര്‍ട്ട് ടൈം ജീവനക്കാര്‍ 19,800ല്‍ നിന്ന് 2600 ആയാണ് കുറഞ്ഞത്. എന്നാല്‍ ഒരോ വര്‍ഷവും ബാങ്കുകളുടെ ബിസിനസ് കാര്യമായി വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐക്ക് 2017-2018 വര്‍ഷം 42 കോടി ഇടപാടുകാരുണ്ടായിരുന്നത് 2022-23ല്‍ 48 കോടിയായി വര്‍ധിച്ചു. നിക്ഷേപം 27 ലക്ഷം കോടിയില്‍ നിന്ന് 44 ലക്ഷം കോടിയായാണ് ഉയര്‍ന്നത്. എന്നാല്‍ ക്ലറിക്കല്‍ ജീവനക്കാരുടെ 15371 തസ്തികകള്‍ ഈ കാലയളവില്‍ കുറഞ്ഞു. സബോര്‍ഡിനേറ്റ് വിഭാഗത്തില്‍ 14994 തസ്തികകളുെടയും കുറവുണ്ടായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് പിടികൂടി

0
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍...

മുഖ്യമന്ത്രിക്കെതിരെ എറണാകുളം സിപിഎം ജില്ലാ കമ്മിറ്റിയിലും വൻ വിമര്‍ശനം

0
കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലും മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനം....

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം, കെഎസ്‍യു ജില്ലാ...

0
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കെതിരെ...

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്തു

0
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ...