യൂബർ/ ഒല കമ്പനികൾക്ക് കേരളത്തിൽ സർവീസ് നടത്തുവാനുള്ള അവകാശമുണ്ടോ?

For full experience, Download our mobile application:
Get it on Google Play

ഓൺലൈൻ ടാക്സി സർവീസ് രംഗത്ത് യൂബർ / ഒല എന്നീ കമ്പനികൾ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് നവ്യാനുഭവമായിരുന്നു. അതുകൊണ്ടുതന്നെ അമിത ചാർജ് ഈടാക്കി കൊണ്ടിരുന്ന പരാമ്പരാഗത ടാക്സികൾക്ക് വലിയതോതിൽ ബിസിനസ് നഷ്ടപ്പെടുകയും ചെയ്തു. മോട്ടോർ വെഹിക്കിൾസ് ആക്ട് 2019ൽ കേന്ദ്ര ഗവൺമെന്റ് ഭേദഗതി വരുത്തുകയും അതേതുടർന്ന് യൂബർ /ഒല മുതലായവ പോലെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അതേത്തുടർന്ന് കേരള സർക്കാർ 8.4.2024 ൽ വിശദമായ ഉത്തരവ് പുറപ്പെടുവിക്കുകയും അതിൻ പ്രകാരം MOTOR VEHICLE AGGREGATOR GUIDELINES, 2020 നടപ്പിലാക്കിയിട്ടുമുണ്ട്.

മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 88(9) അനുസരിച്ച് ടൂറിസ്റ്റ് പെർമിറ്റ് ലഭിക്കുന്ന ടൂറിസ്റ്റ് ടാക്സിക്കൾ വിനോദസഞ്ചാര വികസനത്തിന് വേണ്ടിയുള്ള ഓട്ടത്തിന് മാത്രമേ ഉപയോഗിക്കാവൂ. അതായത് ടൂറിസ്റ്റ് ഓട്ടത്തിന്. എന്നാൽ ഇത്തരം പെർമിറ്റ് ലഭിച്ച ടൂറിസ്റ്റ് വാഹനങ്ങൾ നിയമത്തിന്റെ സെക്ഷൻ 74 പ്രകാരമുള്ള നിബന്ധനകൾ പാലിക്കാതെ ഓൺലൈൻ ടാക്സി സർവീസിന് വേണ്ടി ട്രിപ്പ് നടത്തുന്നത് ചട്ടവിരുദ്ധമാണെന്നാണ് വെയ്പ്പ്. നിയമത്തിലെ സെക്ഷൻ 93 (1) പറയുന്നത് പൊതു ഗതാഗതത്തിന്റെ ഏജന്റായി പ്രവർത്തിക്കുന്ന Uber പോലുള്ള സ്ഥാപനങ്ങൾക്കും ആളുകൾക്കും സർക്കാരിന്റെ ലൈസൻസ് വേണമെന്നാണ്. ഈ സെക്ഷൻ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. അതായത് ഓൺലൈൻ ടാക്സി സർവീസ് സർവീസുകൾ നടത്തുന്ന കമ്പനികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ലൈസൻസ് അത്യാവശ്യമാണ്.

സ്വാഭാവികമായും ഓൺലൈൻ ബസ് ടിക്കറ്റ് നടത്തുന്ന ഓൺലൈൻ സ്ഥാപനങ്ങളും ലൈസൻസ് എടുക്കേണ്ടിവരും. ഇത്തരം ലൈസൻസ് ഉണ്ടെങ്കിൽ ഓൺലൈൻ ടാക്സി സർവീസുകൾ നിയമപരമായ സർവീസുകളായി മാറും. മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള Guidelines നടപ്പിലാക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഒലയും യൂബറും റാപിഡുമൊക്കെ കൂടുതൽ ശക്തിയാർജിക്കും. കാരണം ഉപഭോക്താക്കൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ സർവീസ് കൊടുക്കുന്ന അവർ കാലത്തിന്റെ ആവശ്യമാണ്. തയ്യാറാക്കിയത് Adv. K B MOHANAN 9847445075

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...