കെ.സി.എന്ന മരവാഴയെ മുന്നില്‍ നിര്‍ത്തി ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ ?. പിന്തുണ നല്‍കിയ എം.എല്‍.എമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനതപുരം : കെ.സി.എന്ന മരവാഴയെ മുന്നില്‍ നിര്‍ത്തി ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ ?. കെ.സി.വേണുഗോപാലിന് പിന്തുണ നല്‍കിയ എം.എല്‍.എമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യു.ഡി.എഫിന് വോട്ടുനല്‍കിയവര്‍ തങ്ങളുടെ പ്രതിഷേധം വളരെ രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി ആയാലും ആറു മാസത്തിനകം തെരഞ്ഞെടുപ്പില്‍ വിജയിക്കണം. ഇത് പാടില്ലെന്നും വോട്ടര്‍മാരെ വഞ്ചിച്ച് മുഖ്യമന്ത്രി ആകുവാന്‍ ശ്രമിച്ച വഞ്ചകനെ പരാജയപ്പെടുത്തണമെന്നും വോട്ടര്‍മാര്‍  ആഹ്വാനം ചെയ്യുന്നു. എന്നാല്‍ കെ.സി.വേണുഗോപാല്‍ പക്ഷം ഇതിനെ സൈബര്‍ അറ്റാക്ക് എന്ന നിലയിലാണ് ചിത്രീകരിക്കുന്നത്. ഇത് കേവലം സൈബര്‍ അറ്റാക്ക് മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ വികാരമാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പുറത്തുവരുന്നതെന്ന കാര്യം കെ.സി പക്ഷം മറക്കുന്നു. എങ്ങനെയും കേരളത്തിന്റെ മുഖ്യമന്ത്രി ആകുക എന്നത് മാത്രമാണ് കെ.സി. വേണുഗോപാല്‍ ലക്‌ഷ്യം വെക്കുന്നത്. എന്നാല്‍ ഈ അധികാരമോഹം കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറ തോണ്ടുമെന്ന കാര്യം കെ.സി മറക്കുകയാണ്. കെ.സിയുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ മൂലം സമാനമായ അനുഭവങ്ങള്‍ മറ്റു പല സംസ്ഥാനങ്ങളിലും നടന്നത് രാഹുല്‍ ഗാന്ധിപോലും മറന്നു. അല്ലെങ്കില്‍ ഇദ്ദേഹം കെ.സി.വേണുഗോപാലിനെ ഭയക്കുന്നു എന്നുവേണം കരുതുവാന്‍.

കേരളത്തിലെ തെരഞ്ഞെടുപ്പു ചിത്രത്തില്‍ കെ.സി.വേണുഗോപാലിന് കാര്യമായ ഒരു റോളും ഉണ്ടായിരുന്നില്ല. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കുവാന്‍ വളരെ ദീര്‍ഘനാളായി കെ.സി കരുക്കള്‍ നീക്കുകയായിരുന്നു എന്നുവേണം കരുതുവാന്‍. സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ കെ.സി. തന്റെ വിലകുറഞ്ഞ രാഷ്ട്രീയം പുറത്തെടുത്തു. തന്നോടൊപ്പം നില്‍ക്കുന്നവരെ പിടിവാശിയിലൂടെ സ്ഥാനാര്‍ഥികളാക്കി. അവര്‍ക്ക് പ്രചാരണത്തിന് പണംവരെ നല്‍കി സഹായിച്ചു. ഇവരാണ് ഇന്ന് പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങളും അനിശ്ചിതത്വവും ഒഴിവാക്കുവാന്‍ മുതിര്‍ന്ന നേതാവ് രമേശ്‌ ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സമാനതകളില്ലാത്ത വിട്ടുവീഴ്ചകള്‍ ചെയ്തു. ഇത് കെ.സി.പക്ഷം മുതലെടുക്കുകയായിരുന്നു.

ഇന്ന് കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രി ആകണമെന്ന് പരസ്യമായി പിന്തുണക്കുന്നവര്‍ ബോധപൂര്‍വ്വം മറക്കുന്ന ഒരു കാര്യമുണ്ട്. ജനങ്ങള്‍ കെ.സി. വേണുഗോപാലിനെ കണ്ടുകൊണ്ടല്ല വോട്ടുനല്‍കിയതും വിജയിപ്പിച്ചതും. ലക്ഷോപലക്ഷം വോട്ടര്‍മാരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പലരും എം.എല്‍.എ. ആയത്. എന്നാല്‍ വിജയിച്ചുകഴിഞ്ഞപ്പോള്‍ വോട്ടുനല്കിയ ജനങ്ങളെ അവഹേളിക്കുന്ന നിലയിലാണ് പലരും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വോട്ടര്‍മാരുടെ രോഷം അണപൊട്ടുകയാണ്‌. ഇതില്‍ കെ.സി.വേണുഗോപാലിനും പിന്തുണ നല്‍കുന്ന എം.എല്‍.എമാര്‍ക്കും അടിപതറും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വന്‍ തിരിച്ചടി നേരിടേണ്ടിവരും. ദേശീയ രാഷ്ട്രീയത്തില്‍ വ്യക്തമായ സ്വാധീനമുള്ള കെ.സി.വേണുഗോപാലിനെ കയറൂരി വിടുന്നതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുന്നത് രാഹുല്‍ഗാന്ധി ആയിരിക്കും. വോട്ടര്‍മാരുടെ ചോദ്യത്തിന് മറുപടി നല്‍കുവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ കെ.സിക്ക് പിന്തുണ നല്‍കുന്ന എം.എല്‍.എ മാര്‍ക്കോ കെ.സി വേണുഗോപാലിനോ കഴിയില്ല. അതുകൊണ്ടുതന്നെ അവര്‍ ചോദിക്കുന്നു …കെ.സി.എന്ന മരവാഴയെ മുന്നില്‍ നിര്‍ത്തി ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ ?. എന്നിട്ടാകാം നിങ്ങളുടെ ഗ്രൂപ്പ് കളി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...