സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു ; ചെറിയാൻ ഫിലിപ്പിനെതിരെ പോലീസിൽ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് നിയുക്ത എം.എൽ.എ ബിന്ദു കൃഷ്ണയെ ആലിം​ഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പോലീസിൽ പരാതി. കേരള കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് മ്യൂസിയം പോലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച ചെറിയാൻ ഫിലിപ്പിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നടന്ന ഇന്ദിരാഭവനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യോഗത്തിനെത്തിയ നിയുക്ത എം.എൽ.എമാരെ സ്വീകരിക്കുന്നതിനിടെ ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ബിന്ദു കൃഷ്ണ ഇത് തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും ആലിംഗനത്തിന് മുതിർന്നത് കെപിസിസി ആസ്ഥാനത്ത് അല്പനേരം പരിഭ്രാന്തി പരത്തി.

ഒടുവിൽ നേതാവിനെ തള്ളിമാറ്റിയ ബിന്ദു കൃഷ്ണ ഹസ്തദാനം നൽകി തടിയൂരുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചെറിയാൻ ഫിലിപ്പിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കോൺഗ്രസിനകത്തെ ഗ്രൂപ്പ് വഴക്കുകൾക്കിടയിൽ വനിതാ നേതാക്കൾ പോലും സുരക്ഷിതരല്ലെന്ന ആക്ഷേപം ഇതോടെ ശക്തമായി. സ്ത്രീവിരുദ്ധ നിലപാടുകൾ ആവർത്തിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ തനിനിറമാണ് ഇന്ദിരാഭവനിൽ പുറത്തായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് മലയാളിയായ ഏഴുവയസ്സുകാരി മരിച്ചു

0
ഷാർജ: ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് മലയാളിയായ ഏഴുവയസ്സുകാരി...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...