കറുക പട്ടയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ പലതുമുണ്ട്. ഇതില്‍ വ്യായാമം മുതല്‍ ഡയറ്റുകള്‍ വരെ പെടുന്നു. ഇതല്ലാതെ ചില വീട്ടുവൈദ്യങ്ങളും ഇതിനായുണ്ട്. വീട്ടുവൈദ്യങ്ങള്‍ കൊണ്ടു മാത്രം തടി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നു പറയാനാകില്ല. ഒപ്പം വ്യായാമവും ഭക്ഷണ നിയന്ത്രണവുമുണ്ടെങ്കില്‍ ഇതൊന്നും അത്ര അപ്രാപ്യമായ കാര്യവുമല്ല. വീട്ടുവൈദ്യത്തില്‍ പെടുന്നത് നമ്മുടെ അടുക്കളക്കൂട്ടുകള്‍ തന്നെയാണ്. യാതൊരു ദോഷവും വരുത്താത്ത ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. പ്രത്യേകിച്ചും ഇവ കോമ്പോ ആയി ഉപയോഗിയ്ക്കുന്നത്. ഇത്തരത്തില്‍ പെട്ടെന്നു കൊഴുപ്പു കുറയ്ക്കുന്ന ഒന്നിനെ കുറിച്ചറിയാം. കറുകപട്ട. പൊതുവേ മസാലയായി ഉപയോഗിയ്ക്കുന്ന ഇത് ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നൽകുന്നു. ആന്റി ഓക്സിഡന്റ് ഗുണങ്ങളുടെ കാലവറയാണിത്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും. വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല രോഗങ്ങളും തടയാന്‍ ഏറെ ഉത്തമമാണ് കറുകപട്ട. ഇഞ്ചിയും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ദഹനം മൈച്ചപ്പെടുത്തുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണിത്. ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഏററവും ഉത്തമായ ഇഞ്ചി. പല അസുഖങ്ങള്‍ക്കും മരുന്നായി പ്രവര്‍ത്തിക്കുന്നു. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്നു. ഇത് ബാക്ടീരിയല്‍ ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുകയും ചെയ്യും. കറുകപട്ട മോണ ആരോഗ്യത്തിന് ഉത്തമമാണിത്. ഇത് വായ് നാറ്റമകറ്റാനുള്ള നല്ലൊരു വഴിയാണ്. പല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതു തന്നെയാണ്. ഇതിന്റെ മധുരം പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കും. കൃത്രിമ മധുരങ്ങള്‍ക്കു പകരം ഇത് ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും.

കറുവാപ്പട്ട ആന്റികാര്‍സിനോജനിക് ആണ്. അതായത് ക്യാന്‍സറിനെ ചെറുത്തു നിർത്താൻ ഏറെ ഗുണകരം. പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിനെ. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതു വഴി ക്യാന്‍സര്‍ തടയാനും കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തും. വയര്‍ ക്ലീനാക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കും. പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...