വൈറ്റ്ഹൗസി​ന്റെ ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി ; ഡ്രൈവര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പുറത്തുള്ള ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു സംഭവമെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി കാർ ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഡൗണ്‍ ടൗൺ വാഷിംഗ്ടൺ ഡിസി ഏരിയയിലെ വൈറ്റ് ഹൗസിന് സമീപമുള്ള റോഡുകൾ അടച്ചു. സംഭവസമയത്ത്  പ്രസിഡന്റ് ജോ ബൈഡൻ വാഷിം​ഗ്ടൺ ഡിസിയിൽ ഉണ്ടായിരുന്നില്ല. സൗത്ത് കരോലിനയിൽ നിന്ന് ടെക്സസിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. കാറിടിച്ചു കയറിയ സംഭവം റോഡ് അപകടമാണോ അതല്ല ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈറ്റ് ഹൗസിന് സമീപമുള്ള ഫിഫ്റ്റീത് സ്ട്രീറ്റിലും പെൻസിൽവാനിയ അവന്യൂവിലും ഗതാ​ഗത തടസവുമുണ്ടായി. വാഷിംഗ്ടൺ ഡിസി പോലീസ് വൈറ്റ് ഹൗസിന് സമീപത്തു നിന്ന് വാഹനം നീക്കം ചെയ്തു. യുഎസ് സീക്രട്ട് സർവീസ് ചീഫ് ഓഫ് കമ്മ്യൂണിക്കേഷൻസ് ആന്റണി ഗുഗ്ലിയൽമി സംഭവത്തെകുറിച്ച് വിശദീകരിച്ചുകൊണ്ട് എക്സിൽ കുറിച്ചതിങ്ങനെ, “വൈകിട്ട് ആറ് മണിയോടെ ഒരു വാഹനം വൈറ്റ് ഹൗസ് സമുച്ചയത്തിന്റെ പുറം ഗേറ്റുമായി കൂട്ടിയിടിച്ചു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഇടിച്ചുകയറിയതിന്റെ കാരണവും രീതിയും ഞങ്ങൾ അന്വേഷിക്കുകയാണ്”.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...