ഡോക്ടറെ മര്‍ദിച്ച സംഭവം : പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌  സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ കൂട്ട അവധിയെടുക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ കൂട്ട അവധിയെടുക്കും. അടിയന്തിര ചികിത്സകളില്‍ ഒഴികെ വിട്ടുനില്‍ക്കാനാണ് തീരുമാനം. ഒപി, കോവിഡ് വാക്സിനേഷന്‍, പരിശോധന അടക്കമുളള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത -ഗൈനക്കോളജി വിഭാഗം മാത്രമേ നാളെ പ്രവര്‍ത്തിക്കൂ. കെജിഎംഒഎയുടെ ആഹ്വാനപ്രകാരമാണ് കൂട്ട അവധി

കഴിഞ്ഞ 24-നാണ് കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ്  ഉ‌ള്‍പ്പെടെ മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മിച്ചം വന്ന വാക്‌സിന്‍ വിതരണം ചെയ്യുന്നതിന്റെ  പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.

പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമെത്തിയ 10 പേര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കിടപ്പുരോഗികള്‍ക്കായി മാറ്റിവെച്ചതാണെന്നും നല്‍കാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്തെന്നാണ് ഡോക്ടറുടെ പരാതി. കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കല്‍ സെക്രട്ടറിയുമായ രഘുവരന്‍ എന്നിവര്‍ ഒളിവിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....