ചികിത്സാ പിഴവിനെ തുടര്‍ന്ന് 37 കാരന്‍ മരിച്ച സംഭവം ; ഡോക്ടര്‍മാര്‍ക്ക് 60ലക്ഷം രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ചികിത്സാ പിഴവിനെ തുടര്‍ന്ന് 37 വയസുള്ള എന്‍ജിനിയര്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് 60ലക്ഷം രൂപ പിഴ. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കാണ് 60 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. ആറ് ആഴ്ചയ്ക്കുള്ളില്‍ പരിഹരാത്തുക നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനി 30 ലക്ഷം രൂപയും ബാക്കി പണം കാന്‍സര്‍ വിദഗ്ധരായ ഡോ രാജേഷ് ജിന്‍ഡലും ഡോ സഞ്ജയ് പട്വാരിയുമാണ് നല്‍കേണ്ടത്. രണ്ട് ലക്ഷം രൂപ ആശുപത്രിയും നല്‍കണം. ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റേതാണ് തീരുമാനം.

കൃത്യമായ ചികിത്സ ലഭിക്കാത്തതായിരുന്നു 37കാരന്റെ മരണത്തിന് കാരണമായത്. സുഷുമ്‌നാ നാഡിയിലൂടെ നല്‍കേണ്ടിയിരുന്ന മരുന്ന് ഞരമ്പിലൂടെ നല്‍കിയതിന് പിന്നാലെ ഇയാളുടെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ഈ വര്‍ഷം ജൂലൈ 9നാണ് യുവാവ് മരിച്ചത്. യുവാവിന്റെ ഭാര്യയും പ്രായപൂര്‍ത്തിയാവാത്ത മകനുമാണ് ചികിത്സാ പിഴവിന് 3.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...