ജില്ലാ ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം ; ഡോക്ടര്‍മാര്‍ എത്താന്‍ വൈകുന്നെന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേരൂർക്കടയിലുള്ള ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ഓപിയിൽ ഡോക്ടർമാർ എത്താൻ വൈകുന്നതായും വാർഡുകളിൽ റൗണ്ട്സ് കൃത്യമായി നടക്കുന്നില്ലെന്നും മന്ത്രി നടത്തിയ പരിശോധനയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 8.30 ഓടെ ആയിരുന്നു മന്ത്രിയുടെ മിന്നൽ സന്ദർശനം. ആ സമയത്ത് പല ഓപികളിലും ഡോക്ടർമാർ ഉണ്ടായിരുന്നില്ല. രണ്ട് ഓപികളിൽ മാത്രമാണ് ഡോക്ടർമാർ ഉണ്ടായിരുന്നത്.

ഡോക്ടർമാർ വാർഡുകളിൽ റൗണ്ട്സിലാണ് എന്നാണ് ആശുപത്രി അധികൃതർ മന്ത്രിയോട് പറഞ്ഞത്. ഇതനുസരിച്ച് മന്ത്രി വാർഡുകളിൽ എത്തിയപ്പോൾ അവിടെയും ഡോക്ടർമാർ ഇല്ലായിരുന്നു. ഇതോടെ വിഷയത്തിൽ കർശന നടപടിക്ക് നിർദ്ദേശം നൽകി. ആശുപത്രിയിലെ അറ്റൻഡൻസ് രജിസ്റ്റർ മന്ത്രി പരിശോധിച്ചു. അതിൽനിന്ന് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ആശുപത്രിയിൽ എത്തിച്ചേരാൻ വൈകുന്നതായി കണ്ടെത്തി.

ആരോഗ്യവകുപ്പ് ഡയറക്ടർക്കൊപ്പമാണ് മന്ത്രി ജില്ലാ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പകരം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വാഹനത്തിലാണ് മന്ത്രി എത്തിയത്. സന്ദർശനത്തിന് പിന്നാലെ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടും മന്ത്രി തേടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യമന്ത്രി മിന്നൽ സന്ദർശനം നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...