ശബരിമലയില്‍ അതീവ ജാഗ്രതയില്‍ അഗ്നിശമന സേന ; വലിയ നടപ്പന്തലും പടികളും ശുചീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലും തിരുമുറ്റത്തേക്ക് കയറുന്ന പടികളും അഗ്‌നിശമന സേന കഴുകി വൃത്തിയാക്കി. അത്യാഹിതങ്ങള്‍ ഉണ്ടാകാതെ അതീവ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പമാണ് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ സന്നിധാനത്ത് തിരക്ക് കുറയുന്ന സമയം വളരെ ശ്രദ്ധയോടെ ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ ശുചീകരണം നടത്തുന്നത്. സീറോ ടോക്ക് ഹാന്‍ഡ് കണ്‍ട്രോള്‍ഡ് ബ്രാഞ്ച് ഉപയോഗിച്ച് വലിയ നടപ്പന്തലില്‍ നിന്ന് തിരുമുറ്റത്തേക്ക് കയറുന്ന പടികളിലെ പായല്‍ നീക്കം ചെയ്തു. രാവിലെ അപ്പം അരവണ കൗണ്ടര്‍ പരിസരത്തും ഉച്ചയ്ക്ക് ശേഷം നടപ്പന്തലിലും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചു. ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ക്കൊപ്പം അയ്യപ്പാ സേവാ സംഘം സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ഫയര്‍ഫോഴ്സ് സ്പെഷ്യല്‍ ഓഫീസര്‍ എസ്.സൂരജിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ ഗോപകുമാര്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.വിജയന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ രാജശേഖരന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ വി.ആര്‍ അരുണ്‍കുമാര്‍, രാഹുല്‍, ജയേഷ്, വിജയ് തുടങ്ങിയവരാണ് വാട്ടര്‍ പമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

വെള്ളം അടിക്കുന്നതിനായി നടപ്പന്തല്‍, കൊപ്രാക്കളം പരിസരം, മാളികപ്പുറം, കെഎസ്ഇബി ഓഫീസിന് സമീപം, ശരംകുത്തി, മരക്കൂട്ടം തുടങ്ങി സന്നിധാനത്തെ വിവിധ ഇടങ്ങളിലായി ഫയര്‍ പോയിന്റുകളുണ്ട്. ഈ പോയിന്റുകളിലെ ഫയര്‍ ഹൈഡ്രന്റുകളില്‍ നിന്നുള്ള ജലമാണ് ഹോസ് മുഖേന പമ്പ് ചെയ്യുന്നത്. സന്നിധാനത്തെ ഫയര്‍ ആന്‍ഡ് റസ്‌ക്യു കണ്‍ട്രോള്‍റൂം മുഖേനയാണ് ഫയര്‍ പോയിന്റുകള്‍ നിയന്ത്രിക്കുന്നത്. നിലവില്‍ സന്നിധാനത്ത് 42 ഉം പമ്പയില്‍ 40 ഉം ഉദ്യോഗസ്ഥരെയാണ് അഗ്‌നിശമന സേനാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമെ സിവില്‍ ഡിഫന്‍സ് അംഗങ്ങളും പമ്പയിലും സന്നിധാനത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളിലെ ഉപയോഗത്തിനായി കോണ്‍ക്രീറ്റ് കട്ടര്‍, ഇന്‍ഫ്‌ളേറ്റബിള്‍ ടവര്‍ ലൈറ്റ്, ഹ്രൈഡ്രോളിക് റസ്‌ക്യു ടൂള്‍സ്, ചെയിന്‍ സോ, വാട്ടര്‍ മിസ്റ്റ്, ഫോം മേക്കിംഗ് എക്വിപ്‌മെന്റ്‌സ് തുടങ്ങിയ സംവിധാനങ്ങള്‍ ഫയര്‍ഫോഴ്‌സ് സജ്ജമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...