ജോജുവിന്‍റെ കാ൪ തക൪ത്ത കേസിൽ ജോസഫിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോർജിന്‍റെ കാർ തകർത്ത കേസില്‍ രണ്ടാം പ്രതി ജോസഫിനും ജാമ്യം ലഭിച്ചു. 37,500 രൂപ ബോണ്ട് ആയി കോടതിയിൽ കെട്ടി വെയ്ക്കണ൦, 50,000 രൂപയുടെ രണ്ട് ആൾജാമ്യ൦ എന്നീ വ്യവസ്ഥകളിലാണ് കോടതി പ്രതിക്ക് ജാമ്യ൦ അനുവദിച്ചത്. ഇതോടെ കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കു൦ ജാമ്യം കിട്ടി. ജോസഫിന്‍റെ റിമാൻഡ് കാലാവധി ഇന്ന് പൂ൪ത്തിയായിരുന്നു.

നേരത്തെ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് കേസിൽ ജാമ്യം ലഭിച്ചിരുന്നു. കള്ളകേസാണ് ചുമത്തിയതെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ജാമ്യം ലഭിച്ചതെന്നാണ് ടോണി ചമ്മിണി അന്ന് പ്രതികരിച്ചത്. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലായിരുന്നു ടോണി ചമ്മിണിയടക്കമുള്ളവ‍ർക്ക് അന്ന് കോടതി ജാമ്യം അനുവദിച്ചത്.

അതിനിടെ കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടൻ ജോജുവിനെതിരെയും പോലീസ് കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം മരട് പോലീസാണ് നടനെതിരെ കേസെടുത്തത്.

ഇന്ധനവില വര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ ആയിരുന്നു പ്രതിഷേധവുമായി ജോജു ജോര്‍ജ്ജ് രംഗത്തെത്തിയത്. ഇതിനെത്തുടര്‍ന്നാണ് ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് വിഷയം വലിയ വിവാദങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...