കോഴിക്കോട് കൊവിഡ് 19 ബാധിച്ച്‌ മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കൊവിഡ് 19 ബാധിച്ച്‌ മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കി. കുട്ടിയെ നേരത്തേ ചികിത്സിച്ച മഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത് . അഞ്ച് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ കു​ഞ്ഞാ​ണ് ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഏ​പ്രി​ല്‍ 17ന് ​ശ്വാ​സ ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​യെ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ന്യൂ​മോ​ണി​യ ക​ണ്ടെ​ത്തി​യ​തോ​ടെ മ​ഞ്ചേ​രി​യി​ലെ മ​റ്റൊ​രു സ്വകാര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​ട്ടി​യെ മാറ്റി .

തുടര്‍ന്ന് ഏ​പ്രി​ല്‍ 21ന് അ​പ​സ്മാ​രം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റുകയായിരുന്നു . ഇവിടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അതേസമയം എവിടെ നിന്നാണ് കുഞ്ഞിന് കൊവിഡ് ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കുട്ടിയുടെ ബന്ധുവിന് കൊവിഡ് വന്ന് ഭേദമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ഇന്ന് വരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...