വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണം ; ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച്‌ ഡോക്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച്‌ ഡോക്ടര്‍മാര്‍.അന്നേദിവസം ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. നാളെ പ്രതിഷേധദിനം ആചരിക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് സമരത്തിന് കാരണമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നില്‍പ്പ് സമരം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. അന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു. ജനുവരിയില്‍ നല്‍കിയ ഉറപ്പ്് എട്ടുമാസമായിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനം.

സമരത്തിന്റെ ഭാഗമായി ഒക്ടോബര്‍ പതിനൊന്നാം തീയതി കൂട്ട അവധിയെടുത്ത് പ്രതിഷേധത്തിനുളള നോട്ടീസ് നല്‍കിയതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. നാളെ ഡിഎംഒ ഓഫീസുകള്‍ക്ക് മുന്‍പിലും ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. എന്നിട്ടും തീരുമാനമുണ്ടായില്ലെങ്കില്‍ ഒരുമാസത്തിന് ശേഷം കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...