കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഹാജരാകണമോ എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഹാജരാകണമോ എന്ന കാര്യത്തില്‍ തീരുമാനം സിപിഎം എടുക്കും. 12നു രാവിലെ 11 മണിക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നല്‍കിയിട്ടുണ്ട്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റില്‍ എത്തണമെന്നാണു നിര്‍ദ്ദേശം. വിദേശത്തേക്കുള്ള ഡോളര്‍ സ്പീക്കര്‍ തന്നെ ഏല്‍പ്പിച്ചെന്നും ഡോളറടങ്ങിയ ബാഗ് താന്‍ യുഎഇ മുന്‍ കോണ്‍സല്‍ ജനറലിനു കൈമാറിയെന്നുമുള്ള സ്വപ്നയുടെ മൊഴിയുടെ പേരിലാണു ചോദ്യംചെയ്യല്‍.

ഈ നോട്ടീസിന്റെ നിയമപരമായ സാധുതകള്‍ സിപിഎം പരിശോധിക്കും. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കര്‍ക്ക് ഇത്തരത്തിലൊരു നോട്ടീസ് നല്‍കാന്‍ കസ്റ്റംസിന് കഴിയുമോ എന്നാകും പരിശോധിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷമാകും സ്പീക്കറുടെ ചോദ്യം ചെയ്യലില്‍ സിപിഎം തീരുമാനം എടുക്കുക. നിയമ വഴിയിലൂടെ പ്രതിരോധം തീര്‍ക്കാനാണ് ശ്രമം. സ്പീക്കറും മുഖ്യമന്ത്രിയും ഡോളര്‍ കടത്തില്‍ നേരിട്ട് ഇടപെട്ടുവെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറെ രക്ഷിച്ചെടുക്കാനുള്ള ആലോചന പാര്‍ട്ടി തലത്തില്‍ നടക്കുന്നത്.

സ്വപ്‌നയുടെ മൊഴി കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നാണ് സിപിഎം പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം. ഈ സാഹചര്യത്തിലാണ് സ്പീക്കറെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള സിപിഎം നീക്കം. സ്പീക്കറുടെ ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളുമെന്ന വിലയിരുത്തലുമുണ്ട്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസിന്റെ തുടര്‍ അന്വേഷണത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥരുടെ നിലപാട് നിര്‍ണായകമാണ്.

മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബി, മുന്‍ അഡ്‌മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി, ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദ് അലി ഷൗക്രി എന്നിവരെ ചോദ്യം െചയ്യേണ്ടത് അത്യാവശ്യമാണെന്നു കസ്റ്റംസ്, കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിയിലേക്ക് അന്വേഷണം കൊണ്ടു പോകാനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം. ഇവരെ ഇന്ത്യയിലെത്തിക്കുക എളുപ്പമല്ല. ഖാലിദ് അലി ഷൗക്രിയെ 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയ കേസില്‍ പ്രതിയാക്കുകയും ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ക്കു തുടക്കമിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഡോളര്‍ കടത്തില്‍ വ്യക്തത വരണമെങ്കില്‍ 3 മുന്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. എത്ര ഡോളര്‍ വീതം എത്ര തവണ കടത്തി, യാത്ര നടത്തിയ തീയതികള്‍, എവിടെ വെച്ച്‌, ആര്‍ക്കു കൈമാറി തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...