കോടതി ഉത്തരവുണ്ടായിട്ടും യുവാവ്‌ ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും വീടിന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോടതി ഉത്തരവുണ്ടായിട്ടും ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത. ആലത്തൂരിലാണ് വീട്ടമ്മ റാബിയ നസീറും മക്കളും രാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ദയയ്ക്കായി ഗേറ്റിന് മുന്നില്‍ കാത്തിരിക്കുന്നത്. ലക്ഷങ്ങളുടെ സ്ത്രീധനം നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് പീഡനമെന്ന് റാബിയയും ബന്ധുക്കളും പറയുന്നു. ഈ സങ്കടം കോടതി കേട്ടു, സുരക്ഷിത ഇടമൊരുക്കാന്‍ ഉത്തരവും നല്‍കി. പക്ഷേ അതിനപ്പുറം ചേര്‍ത്തുപിടിക്കേണ്ട ഭര്‍ത്താവിന് കരളലിവില്ല. പറക്കമുറ്റാത്ത മക്കളെയും കൂട്ടി മഞ്ഞും വെയിലും അവഗണിച്ച് മൂന്ന് രാപ്പകലുകളായി ഇവര്‍ കരഞ്ഞ് തളര്‍ന്നിരിക്കുന്നത് അറിഞ്ഞ മട്ടില്ല.

വീട് പൂട്ടി ഭര്‍ത്താവ് ബന്ധുക്കളെയും കൊണ്ട് നാടുവിട്ടു. മൂന്ന് ദിവസമായി കുഞ്ഞുങ്ങളെയും കൂട്ടി ഈ ഗേറ്റിനോട് ചേര്‍ന്നാണ് ഇവരുടെ ഊണും ഉറക്കവും. രാത്രിയില്‍ അടുത്ത വീട്ടിലെ ചായ്പ്പിലും കടയുടെ മുന്നിലും അഭയം തേടും. മറ്റ് വഴികളില്ല, എന്താണ് ചെയ്യേണ്ടതെന്ന് ഇവര്‍ക്കയറിയില്ല. എല്ലാം ശരിയാകുമെന്ന് പറയുന്നവരോട്. റാബിയയും കുടുംബവും ഉന്നയിക്കുന്ന പരാതികള്‍ വ്യാജമെന്നാണ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിലപാട്. ബന്ധു ആശുപത്രിയിലായതിനാലാണ് വീട്ടിലേ ക്കെത്താന്‍ കഴിയാത്തതെന്നും ഇവര്‍ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ വധഭീഷണി

0
മലപ്പുറം: മലപ്പുറം മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ...

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...