പുനലൂർ – പൊൻകുന്നം സംസ്ഥാന പാത തർക്കം പരിഹരിച്ചു ; നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂർ – പൊൻകുന്നം സംസ്ഥാന പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കോന്നി ഇളകൊള്ളൂർ എൻ.എസ്.എസ് ഐ.ടി.ഐ യുടെ എതിർ ഭാഗത്തെ റോഡിന്റെ വീതിയുമായി ബന്ധപ്പെട്ട് തർക്കം പരിഹരിച്ചു. വെട്ടൂർ മഹാവിഷ്ണു ക്ഷേത്ര ഗോപുരം വളവ് നിവർത്തി പണികൾ നടന്നിരുന്നു. എന്നാൽ ഐ.ടി.ഐ ക്ക് എതിർ ഭാഗത്തേക്കുള്ള ബൈ റോഡ് മണ്ണിട്ട് ഉയര്‍ത്തി പ്രധാന റോഡിന്റെ ഭാഗമാക്കുന്നതാണ് പ്രധാനമായും തർക്കം നിലനിന്നിരുന്നത്. മണ്ണിട്ട് പ്രധാന റോഡ് ഉയർത്തുമ്പോൾ നിരവധി വീടുകൾ ഉള്ള പ്രദേശത്തേക്ക് പോകുന്ന ഈ വഴിയുടെ ഉയരവും വലിയ തരത്തിൽ കൂട്ടേണ്ട അവസ്ഥ വരുന്നു. നിലവിൽ തന്നെ ബൈറോഡ് വലിയ താഴ്ചയിൽ നിന്നുമാണ് കയറി വരുന്നത്. ഇതാണ് പ്രദേശവാസികളുടെ പരാതിയിലും പണികൾ തടയുന്നതിലും എത്തിയത്.

പഞ്ചായത്ത് അംഗം വി.ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഈ വഴി ഒഴിവാക്കാതെ നിലവിൽ റോഡിനായി നിർമ്മിച്ച വലിയ കല്ല്കെട്ട് പൊളിച്ച് വഴിക്കുള്ള സംവിധാനം ചെയ്യാനാണ് തീരുമാനം. റോഡ്‌ നിര്‍മ്മാണവുമായി നടന്ന ചർച്ചയിലും സന്ദർശനത്തിലും പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം വി.ശങ്കർ, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, ഇ.കെ.കെ കരാർ കമ്പനി പ്രധിനിധി, പ്രദേശവാസികളായ രാധാകൃഷ്ണൻ നായർ, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...