യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍. കൊല്ലം കൊട്ടിയത്താണ് സംഭവം. വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. സ്‌കൂളില്‍ പോയ യുണീഫോം പോലും മാറാതെ വീട്ടുപടിക്കല്‍ നില്‍ക്കുകയാണ് അഞ്ചുവയസ്സുകാരനും അമ്മയും.

തഴുത്തല പി കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാര്‍ ഗേറ്റ് പൂട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നല്‍കിയില്ല എന്നെല്ലാം പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ പറയുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് സ്‌കൂള്‍ബസില്‍ നിന്ന് മകനെ വിളിക്കാന്‍ പോയതാണ് അതുല്യ.അതുല്യയുടെ വാക്കുകള്‍ ഇങ്ങനെ;- അഞ്ച് മിനിറ്റ് എടുത്തതേ ഒള്ളൂ. ഞാന്‍ ചെന്നു കുഞ്ഞിനെയും കൂട്ടി വീട്ടിലേക്കുവന്നു. ഗെയിറ്റിനടുത്തെത്തിയപ്പോള്‍ രണ്ട് ഗെയിറ്റും പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് കണ്ടത്. അടുത്തുള്ള കൊട്ടിയം സ്റ്റേഷനില്‍ വിവരമറിയിച്ചു. കൊല്ലം സിറ്റി കമ്മീഷ്ണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നില്‍ ഇരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ അകത്തുകടന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിക്കെതിരെ ഒരു ഗോൾ – പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ച് കുമ്പഴ മാർ പീലക്സിനോസ്...

0
പത്തനംതിട്ട : ലഹരിക്കെതിരെ ഒരു ഗോൾ - പെനാൽറ്റി ഷൂട്ടൗട്ട് മത്സരം...

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ

0
കൊച്ചി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ....

യാത്രക്കിടെ വിമാനത്തിനുള്ളിൽ തന്നെ മാലിന്യം ഉപേക്ഷിച്ച കുട്ടിക്കും കുടുംബത്തിനുമെതിരെ യാത്രക്കാരൻ

0
ബെംഗളൂരു: ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ സഹയാത്രികനായ കുട്ടിയുടെ പെരുമാറ്റത്തിൽ...

സ്വകാര്യ ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം , 25കാരനായ പ്രതി പിടിയില്‍

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ വെച്ച്...