നെടുമ്പാശ്ശേരി : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധ മാതാവിനെയും മകളെയും ആക്രമിച്ചതായി പരാതി. ചെങ്ങമനാട് പറമ്പയം കോടോപ്പിള്ളി പരേതനായ മുഹമ്മദലിയുടെ ഭാര്യ സുബൈദ (70), മകള്‍ ജാസ്മിന്‍ റഹീം (44), ജാസ്മിന്‍റെ മക്കളായ അദീപ് (17), അബീദ് (15) എന്നിവര്‍ക്കു നേരെയാണ് അക്രമണമുണ്ടായത്. ഇവര്‍ ദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സുബൈദയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മക്കളായ ഷാജഹാന്‍, ഷൈന്‍ (ഷാലു) എന്നിവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി നെടുമ്പാശ്ശേരി സിഐ പി. എം ബൈജു അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സുബൈദയുടെ കിടപ്പ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ ശേഷം മുറിവേല്‍പ്പിച്ചുവത്രെ. സുബൈദയെ രക്ഷിക്കാനത്തെിയപ്പോള്‍ ജാസ്മിക്കുനേരെയും തിരിഞ്ഞു. അദീപിനെയും അബീദിനെയും മര്‍ദ്ദിച്ചു. അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലാക്കിയത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധമാതാവിനെയും മകളെയും ആക്രമിച്ചതായി പരാതി
RECENT NEWS
Advertisment