കൊലക്കേസ് പ്രതിക്ക് വീട്ടുജോലി, മോഷണക്കുറ്റം ആരോപിച്ച് മർദ്ദനം : ഡിഐജിയെ ചുമതലയിൽ നിന്ന് നീക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കൊലക്കേസ് പ്രതിയെ വീട്ടുജോലി ചെയ്യിച്ചശേഷം മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി മർദിച്ച സംഭവത്തിൽ വെല്ലൂർ ജയിൽ ഡിഐജി രാജലക്ഷ്മിയെ ചുമതലകളിൽനിന്നു നീക്കി. ജീവപര്യന്തം തടവുകാരനായ കൃഷ്ണഗിരി സ്വദേശി ശിവകുമാറിനെ കൊണ്ടാണ് രാജലക്ഷ്മി വീട്ടുജോലി ചെയ്യിപ്പിച്ചത്. അതിനിടെ രാജലക്ഷ്മിയുടെ വീട്ടിൽനിന്ന് 4.25 ലക്ഷം രൂപയും ആഭരണങ്ങളും വെള്ളി ഉരുപ്പടികളും മോഷണം പോയി. ശിവകുമാറാണ് ഇതു മോഷ്ടിച്ചതെന്നും ഇയാൾ കുഴിച്ചിട്ട ആഭരണങ്ങൾ കണ്ടെത്തിയെന്നുമാണു ജയിൽ അധികൃതർ പറയുന്നത്.

തുടർന്ന് രാജലക്ഷ്മിയുടെ നിർദേശപ്രകാരം ജയിൽ ജീവനക്കാർ ശിവകുമാറിനെ ക്രൂരമായി മർദിച്ചു. പിന്നീട് ശിവകുമാറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെ വെല്ലൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനെ അന്വേഷണത്തിനു നിയോഗിക്കുകയുണ്ടായി. ഈ റിപ്പോർട്ട് പരിഗണിച്ച ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ അന്വേഷണത്തിനു പിന്നാലെയാണ് രാജലക്ഷ്മി ഉൾപ്പെടെ 14 പേർക്കെതിരെ 5 വകുപ്പുകൾ പ്രകാരം കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...