വിജയം ഉറപ്പ് ; തൃക്കാക്കരയിൽ ഭൂരിപക്ഷം കുറയുമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ യു.ഡി.എഫിന് വിജയം ഉറപ്പാണെന്നും എന്നാല്‍ ഭൂരിപക്ഷം കുറയുമെന്നും യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്‍. 5000 മുതല്‍ 8000 വോട്ട് ഭൂരിപക്ഷം എന്തായാലും കിട്ടും. പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ഭൂരിപക്ഷത്തിലും കുറവ് വരുമെന്നും അദ്ദേഹം പറഞ്ഞു. ജോ ജോസഫിന് 50,000ല്‍ അധികം വോട്ട് ലഭിക്കില്ല. ബി.ജെ.പിക്ക് പരമാവധി 17,000 വോട്ട് മാത്രമേ കിട്ടൂ എന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറില്ല. രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നതുകൊണ്ട് പലര്‍ക്കും വോട്ട് ചെയ്യാന്‍ താല്‍പര്യക്കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ ട്വന്‍റി-ട്വന്‍റിക്കും വി ഫോറിനും വോട്ട് ചെയ്ത പതിനായിരത്തോളം പേര്‍ ഇത്തവണ വന്നിട്ടില്ലെന്നും യു.ഡി.എഫ് ജില്ല കണ്‍വീനര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരുന്നത്.

68.75 ശതമാനമാണ് ആകെ നടന്ന പോളിങ്. തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്. പോളിങ് ശതമാനം കുറഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായിരിക്കുകയാണ്. യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായി അറിയപ്പെടുന്ന തൃക്കാക്കരയില്‍ ഇത്തവണ വിള്ളലുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....