Monday, April 22, 2024 1:49 pm

നേർച്ച പണം കൊണ്ട് നിർധന വിദ്യാർത്ഥിക്ക് സൈക്കിൾ സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

നിരണം : നോമ്പു കാലയളവിൽ ഭക്ഷണം ഉപേക്ഷിച്ച് ഇടവകയിലെത്തിച്ച നേർച്ച പണം കൊണ്ട് നിർധന വിദ്യാർത്ഥിക്ക് സൈക്കിൾ സമ്മാനിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയാണ് മാതൃകപരമായ സേവന പ്രവർത്തനം നടത്തിയത്. നോമ്പു കാലയളവിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ഒരു നേരമെങ്കിലും ഉപവസിച്ച് പ്രാർത്ഥനയിൽ പങ്കാളികളാകണമെന്ന് ഇടവക വികാരി റവ.ഫാദർ.ജോസ് കരിക്കം ഇടവകയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. അങ്ങനെ ശേഖരിച്ച തുകയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ചത്.
വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. റവ.ഫാദർ.ജോസ് കരിക്കം സൈക്കിളും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. പോൾ സി. വർഗ്ഗീസ് ആശംസ അറിയിച്ചു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂരം കലക്കിയത് ബിജെപിക്ക് വേണ്ടിയെന്ന് കെ.മുരളീധരൻ ; പിന്നിൽ ഗൂഢാലോചനയെന്ന് സുരേഷ് ഗോപി

0
തൃശൂർ : ബിജെപിക്ക് വേണ്ടിയാണ് തൃശൂർ പൂരം കലക്കിയതെന്നും സിപിഎമ്മിന്‍റെ അജന്‍ഡ...

കൈപ്പട്ടൂര്‍ – വള്ളിക്കോട്‌ റോഡ്‌ അപകടക്കെണിയാകുന്നു

0
വള്ളിക്കോട്‌ : ആറരക്കോടി മുടക്കി ആധുനിക നിലവാരത്തില്‍ നിര്‍മിച്ച കൈപ്പട്ടൂര്‍ -...

വേനൽമഴ ; വയനാട്ടിൽ കൃഷിനാശം, മീനങ്ങാടിയില്‍ വീടുകൾ തകർന്നു

0
വയനാട് : കാത്തുകാത്തിരുന്നു വേനൽമഴ എത്തിയപ്പോൾ വയനാട്ടിൽ കൃഷിനാശം. പലയിടത്തും ശക്തമായ...

ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ മുഹമ്മദ് ഇർഫാന്റെ ഭാര്യ ബിഹാറിൽ പഞ്ചായത്ത് പ്രസിഡന്റ്

0
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ്...