ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ മുഹമ്മദ് ഇർഫാന്റെ ഭാര്യ ബിഹാറിൽ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യ ബിഹാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന് പോലീസ്. ഇർ‍ഫാന്‍ മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറിലാണ് കൊച്ചിയിലെത്തിയത്. ‘അധ്യക്ഷ് ജില്ലാ പരിഷത്ത്, സീതാമർഹി’ എന്ന ബോർഡും കാറിലുണ്ടായിരുന്നു. ഇർഫാന്റെ ഭാര്യ ഗുൽഷൻ പര്‍വീണ്‍ ബിഹാറിലെ സീതാമര്‍ഹിയിലെ പഞ്ചായത്ത് പ്രസിഡന്റാണ്. എന്നാൽ‍ ഔദ്യോഗിക വാഹനമല്ല ഇർഫാൻ ഉപയോഗിച്ചത് എന്ന് പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി. ആരാണ് ഉടമസ്ഥന്‍ അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് ബോർഡ് വച്ച വാഹനത്തിലാണ് പലപ്പോഴും ഇർഫാന്റെ സഞ്ചാരം.

ഇർഫാൻ പനമ്പിള്ളി നഗറിൽ 3 വീടുകളിൽ കൂടി മോഷണത്തിന് ശ്രമിച്ചു. മോഷണം നടത്തിയ സ്വർണവും വാച്ചും കണ്ടെടുത്തു.15 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കാൻ കഴിഞ്ഞത് പോലീസിന്റെ നേട്ടമെന്ന് സിറ്റി പോലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു. പ്രതിക്ക് പ്രാദേശിക സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...

ഡൽഹി വീണ്ടും പ്രതിഷേധ ചൂടിലേക്ക് ; ജൂൺ 20-ന് ജന്തർ മന്തറിൽ കനത്ത പ്രതിഷേധത്തിന്...

0
ന്യൂഡല്‍ഹി:മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ജന്തര്‍ മന്തറില്‍ വീണ്ടും...