എമ്പവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടുപാറ : കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എമ്പവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. പെരുനാട് പഞ്ചായത്തിലെ കോട്ടുപാറ അംഗൻവാടിയിൽ വെച്ച് നടന്ന  മീറ്റിംഗ് വാർഡ് മെമ്പർ ശ്രീ. അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ അധ്യക്ഷത വഹിച്ചു. പെരുനാട് പഞ്ചായത്ത്‌ സേവിനി ശ്രീമതി രജനി. എസ് സ്വാഗതം പറഞ്ഞു. പത്തനംതിട്ട ജില്ലാ എക്സൈസ് ഓഫീസർ ശ്രീ.ബിനു വർഗീസ് ക്ലാസ്സ്‌ നയിച്ചു.

പ്രദേശത്തെ വീടുകളിൽ പലരും പല രീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും ആരും തന്നെ പുറത്ത് പറയുവാൻ തയാറാകുന്നില്ല എന്നതാണ് വാസ്തവം. അതു പിന്നീട് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്ന അവസ്ഥയിൽ എത്തിച്ചേരും എന്നും അങ്ങനെ ഉണ്ടാകാതിരിക്കണമെങ്കിൽ അറിയിക്കേണ്ട കാര്യങ്ങൾ കൃത്യ സമയത്ത് അറിയിക്കേണ്ടവരെ അറിയിക്കുക തന്നെ വേണം എന്നും മെമ്പർ പറഞ്ഞു.

പഴയ കാലങ്ങളിലെ കൂട്ട് കുടുംബ രീതിയും ഇപ്പോഴത്തെ കുടുംബ രീതിയും തമ്മിൽ വളരെ വ്യത്യാസം ഉണ്ടെന്നും മുൻപ് ഉണ്ടായിരുന്നത് പോലെ ഇപ്പോൾ പരസ്പരം കൊടുക്കൽ വാങ്ങലുകളോ സുഖ ദുഖങ്ങൾ പങ്കിടലുകളോ നടക്കുന്നില്ല എന്നും അതു കാരണം നമ്മുടെ മക്കൾ കൂടുതൽ അവരിലേക്ക് തന്നെ ഒതുങ്ങി കൂടുകയും ഒരു ചെറിയ വിഷമം ഉണ്ടായാൽ പോലും ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ആദ്യം ചിന്തിക്കുകയും ചെയ്യുന്നു. അങ്ങനെ പാടില്ല കുട്ടികളെ ഇല്ലായ്മയും ജയവും തോൽവിയും ഒരേപോലെ ഉൾക്കൊള്ളുവാൻ നമ്മൾ പഠിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന് മീറ്റിങ്ങിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ശ്രീമതി. ഷേർലി ഫിലിപ്പ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.