എക്‌സിറ്റ്‌പോളുകൾ വിശ്വസിക്കരുത്; കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാമെന്ന് ഡി.കെ ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എക്‌സിറ്റ്‌പോളുകൾ വിശ്വസിക്കരുത്. കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. എക്‌സിറ്റ്‌പോളുകൾ സാമ്പിൾ സർവേ ഫലങ്ങൾ മാത്രമാണ്. സംസ്ഥാനത്തിന്റെ മൊത്തം വികാരം എക്‌സിറ്റ്‌പോളിൽ പ്രതിഫലിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. മിസോറാമിൽ തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം. രാജസ്ഥാനിൽ കോൺഗ്രസിന് ഭരണം നഷ്ടമാവുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ പറയുന്നത്. മധ്യപ്രദേശിൽ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്നും തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നും എക്‌സിറ്റ്‌പോളുകൾ പ്രവചിക്കുന്നു. ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം സർവേ ഫലങ്ങളും പറയുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...

എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

0
പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം...