ഫയലുകള്‍ വൈകിപ്പിക്കരുത് ; കെഎസ്ആര്‍ടിസി മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് മന്ത്രി ഗണേഷ് കുമാറിന്റെ കര്‍ശന നിര്‍ദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ഉപദേശങ്ങളും ശാസനകളുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ ഇല്ലാത്ത സമയത്തും ഓഫീസുകളില്‍ ഫാനും ലൈറ്റും പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് മന്ത്രി. വൈദ്യുതി ലാഭിക്കുന്നതിന്റെ ഭാഗമായി അത്തരം നടപടികള്‍ ഒഴിവാക്കണമെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം. ഡ്യൂട്ടിക്ക് പോയ സമയത്ത് പുനലൂര്‍ ബസ് സ്റ്റേഷനിലെ സ്റ്റാഫുകള്‍ കിടക്കുന്ന മുറിയിലെ ഫാനും ലൈറ്റും പ്രവര്‍ത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ച് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. ഓഫീസിലെത്തുന്ന ഒരു ഫയലും അഞ്ചു ദിവസത്തിലധികം വൈകിപ്പിക്കരുതെന്നും മന്ത്രിയുടെ നിര്‍ദേശം.

ഓഫീസിലേക്ക് ഫോണ്‍ വിളിച്ചാല്‍ എടുക്കണം എന്നും മാന്യമായി മറുപടി നല്‍കണമെന്നും മന്ത്രി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ശനിയാഴ്ചയും സ്മാര്‍ട്ട് സാറ്റര്‍ഡേ എന്ന പേരില്‍ ഓഫീസ് വൃത്തിയാക്കാന്‍ ജീവനക്കാര്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി അറിയിച്ചു. ഗതാഗതയുടെ ഓണ്‍ലൈന്‍ സമ്പര്‍ക്ക പരിപാടിയായ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട് എന്നതിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കകത്തോ പുറത്തോ പോസ്റ്ററുകള്‍ ഒട്ടിക്കരുതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. യൂണിയനുകള്‍ക്ക് അനുവദനീയമായ സ്ഥലത്തുമാത്രം പോസ്റ്ററുകള്‍ ഒട്ടിക്കണം. താന്‍ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ആണെങ്കിലും അത് ഒട്ടിക്കുന്നതില്‍ നിന്ന് യൂണിയനുകള്‍ പിന്മാറണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...