വൈദ്യുതി മുടങ്ങുമെന്ന സന്ദേശം കണ്ട് അക്കാര്യങ്ങള്‍ ചെയ്യരുത് ; കെഎസ്ഇബി മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളെ തുടര്‍ന്ന് ലൈനില്‍ വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയില്‍ മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. എച്ച്ടി ലൈന്‍ മാത്രം ഓഫാക്കുകയും എല്‍ടി ലൈന്‍ ഓഫ് ആക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഓരോ ഭാഗത്തെയും ജോലി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലൈന്‍ ഭാഗികമായി ചാര്‍ജ് ചെയ്യാനും ഇടയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബി അറിയിപ്പ്: വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് Whatsapp/SMS വഴി കെ എസ് ഇ ബി നല്‍കുന്ന സന്ദേശങ്ങളെത്തുടര്‍ന്ന് ലൈനില്‍ വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയില്‍ ലൈന്‍ കടന്നു പോകുന്ന പ്രദേശത്തുള്ള മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യാന്‍ പൊതുജനങ്ങള്‍ മുതിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലപ്പോഴും എച്ച് ടി ലൈന്‍ മാത്രം ഓഫാക്കുകയും എല്‍ ടി ലൈന്‍ ഓഫ് ആക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഓരോ ഭാഗത്തെയും ജോലി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലൈന്‍ ഭാഗികമായി ചാര്‍ജ് ചെയ്യാനും ഇടയുണ്ട്. കൂടാതെ, ടച്ചിംഗ് വെട്ടുന്ന ജോലി പല കാരണങ്ങളാലും മാറ്റിവെയ്ക്കുന്ന സാഹചര്യവും ഉണ്ടായേക്കാം.

ആയതിനാല്‍ വൈദ്യുതി ഓഫാകും എന്ന അറിയിപ്പ് ലഭിച്ചാലും കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ട് പ്രത്യേക അനുമതി ലഭിച്ചതിനു ശേഷം കെഎസ്ഇബി നിയോഗിക്കുന്ന സൂപ്പര്‍വൈസറുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പാടുള്ളു എന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരത്തിലല്ലാതെ ലോഹ നിര്‍മ്മിതമോ അല്ലാത്തതോ ആയ തോട്ടികളോ, ഏണികളോ വൈദ്യുതി ലൈനിന് സമീപം കൊണ്ടുവരുന്നത് നിയമവിരുദ്ധവും വലിയ അപകടത്തിന് കാരണമാകുന്നതുമാണ്. ജാഗ്രത പുലര്‍ത്താം, അപകടം ഒഴിവാക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....