പൊതിച്ചോറിൽ വാ​ഗ്ദാനം ചെയ്ത അച്ചാറില്ല ; ഹോട്ടലിന് 35000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പൊതിച്ചോറിൽ അച്ചാറില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഹോട്ടൽ ഉടമക്ക് 35,250 രൂപ പിഴ. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കിൽ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴയും നൽകണമെന്നും കോടതി ഉത്തരവിട്ടു. തമിഴ്നാട് വില്ലുപുരത്തെ ഹോട്ടൽ ഉടമക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ പിഴ ചുമത്തിയത്. രണ്ട് വർഷം മുമ്പത്തെ സംഭവത്തിലാണ് നടപടി. അന്ന് ഉപഭോക്താവ് ഹോട്ടലിൽ നിന്ന് 2000 രൂപക്ക് ആരോ​ഗ്യസ്വാമി 25 പാഴ്സൽ ഊൺ വാങ്ങി. വില്ലുപുരം ബസ് സ്റ്റേഷന് എതിർവശത്തുള്ള പാലമുരുകൻ എന്ന റെസ്റ്റോറൻ്റിൽ നിന്നാണ് പാഴ്സൽ വാങ്ങിയത്. 80 രൂപക്ക് ചോറ്, സാമ്പാർ, കറിവേപ്പില, രസം, മോര്, വട, വാഴയില, ഒരു അച്ചാർ എന്നിവയുൾപ്പെടെയെന്നായിരുന്നു വാ​ഗ്ദാനം.

പൊതി തുറന്നപ്പോൾ പാഴ്സലിൽ അച്ചാർ ഉണ്ടായിരുന്നില്ല. ഭക്ഷണത്തിൽ അച്ചാർ ഇല്ലാത്തതിൽ നിരാശനായ ആരോഗ്യസ്വാമി ബന്ധപ്പെട്ട ഹോട്ടൽ മാനേജ്മെൻ്റിനോട് പരാതിപ്പെട്ടെങ്കിലും മാനേജ്മെന്റ് ​ഗൗരവമായി ഇടപെട്ടില്ല. തുടർന്ന് വില്ലുപുരം ജില്ലാ ഉപഭോക്തൃ കോടതിയിൽ ആരോഗ്യസാമി കേസ് ഫയൽ ചെയ്തു. ഈ ഹർജി പരിഗണിച്ച കോടതി ഭക്ഷണത്തിന് അച്ചാർ നൽകാത്തത് ഹരജിക്കാരനെ മാനസിക വിഷമത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട റസ്‌റ്റോറൻ്റിനോട് പിഴയും അച്ചാറിന് 25 രൂപയും അടക്കാൻ ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...