ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി ; പണം തട്ടിയത് വ്യാജലോണുകളുണ്ടാക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി എന്ന് പരാതി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹൻ തട്ടിപ്പ് നടത്തി എന്നാണ് പരാതി. 2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നും പരാതിയിൽ പറയുന്നു. വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതി ഒളിവിൽ പോകുന്നതിനു തൊട്ടുമുമ്പ് വരെ 18 വർഷത്തോളമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...