മല്ലപ്പള്ളി : പൗരത്വബില്‍ നടപ്പിലാക്കി മതേതര രാഷ്ട്രമായ ഇന്ത്യയിലെ ജനങ്ങളെ ജാതീയമായി വേര്‍തിരിക്കുവാനുള്ള ബി.ജെ.പി ശ്രമം നടക്കില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം നിലനിര്‍ത്തുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും പൗരത്വനിയമത്തിലൂടെ ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങളെ പുറത്താക്കുവാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന ജില്ലാ പദയാത്രയുടെ മല്ലപ്പള്ളി ബ്ലോക്കുതല ഉദ്ഘാടനം നൂറോന്മാവിൽ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്‍റ് പി.റ്റി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാന്‍, അഡ്വ. റെജി തോമസ്, കോശി പി സഖറിയ, മാത്യു ചാമത്തില്‍, പ്രസാദ് ജോര്‍ജ്ജ്, രാജു പുളിമൂട്ടില്‍, ലാലു തോമസ്, സജി ചാക്കോ, എ.ഡി.ജോണ്‍, പി.എം റെജിമോന്‍, പികെ തങ്കപ്പന്‍, സാജന്‍ എബ്രഹാം, എബി മേക്കരിങ്ങാട്ട്, കെ.ജി സാബു, കീഴവായ്പൂര് ശിവരാജന്‍നായര്‍, ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, ലിന്‍സണ്‍ പാറോലിക്കല്‍, വി. രാഘവന്‍, ബിജു പുറത്തൂട്ട്, റി.ജി രഘുനാഥപിള്ള, തമ്പി കോട്ടച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
മല്ലപ്പള്ളിയില്‍ നൽകിയ സ്വീകരണയോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് കെ.ജി സാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. റെജി തോമസ്, റ്റി.ജി രഘുനാഥപിള്ള, എ.ഡി. ജോണ്‍, തമ്പി കോട്ടച്ചേരില്‍, ബിജു പുറത്തൂട്ട്, ബാബു താന്നിക്കുളം, റെജി പമ്പഴ, മധു പുന്നാനില്‍, സാം പനമൂട്ടില്‍, മാത്യൂസ് പി മാത്യു, വി.സി ചാണ്ടി, കുര്യന്‍ പി ജോര്‍ജ്ജ്, ആഷില്‍ കുളത്തുങ്കല്‍, ജോയല്‍ റോജി, മോനി ഇരുമേട എന്നിവര്‍ പ്രസംഗിച്ചു. ചുങ്കപ്പാറ ജംഗ്ഷനില്‍ നടന്ന സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സാബു മരുതംകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഷംസുദ്ദീന്‍, മാലേത്ത് സരളാദേവി, അഡ്വ. സോജി മെഴുവേലി, അഡ്വ. കെ. ജയവര്‍മ്മ, അഡ്വ. ലാലു ജോണ്‍, ജി സതീഷ് ബാബു, കെ.ഇ അബ്ദുള്‍ റഹ്മാന്‍, പ്രകാശ് കുമാര്‍ ചരളേല്‍, എം.റ്റി മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനുവരി 25 ശനിയാഴ്ച രാവിലെ 9 മണിക്ക് കടമാലിത്തകിടി ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് 7 ന് കടമാന്‍കുളത്ത് സമാപിക്കും.
ഫോട്ടോ അടിക്കുറിപ്പ്.