ആശങ്ക വേണ്ട ചാറ്റ് ബോട്ട് ഉണ്ടല്ലോ സ്വാമീസ് ചാറ്റ് ബോട്ട് ജനപ്രിയമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ സഹായിക്കാൻ തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റ്, ബോട്ട് ജനപ്രിയമാകുന്നു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലാണ് “സ്വാമീസ് ചാറ്റ് ബോട്ട്” തയ്യാറാക്കിയിട്ടുള്ളത്. 6238008000 എന്ന നമ്പറിൽ സന്ദേശം അയച്ച് വിവരങ്ങൾ അറിയാം. ക്യു ആർ കോഡ് സ്കാൻ ചെയ്തും ചാറ്റ് ബോട്ടിന്റെ സേവനം നേടാം. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം നൽകുന്നു.

നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക്, ഇതിലൂടെ ലഭ്യമാകും. പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ്, വരുത്താനാകും. താമസം,വെർച്ച്വൽ ക്യു ,ഇടത്താവളങ്ങൾ ,അടുത്തുള്ള ക്ഷേത്രങ്ങൾ ) ,അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുക (പോലീസ് ,മെഡിക്കൽ, അപകടം /വാഹന തകരാറ്, കാണാതായ വ്യക്തി ,തീപിടുത്തം), ഭക്ഷണ നിരക്ക്, കെ എസ് ആർ ടി സി ബസ് സമയം, അടുത്തുള്ള സ്റ്റേഷനുകൾ ,മെഡിക്കൽ,പോലീസ് ,മോട്ടോർ വെഹിക്കിൾ ,ഭക്ഷ്യ സുരക്ഷാ, അഗ്നി സുരക്ഷാ ഹെല്പ് ലൈൻ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ചാറ്റ് ബോട്ടിൽ ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...