ശബരിമലയിൽ എക്സൈസ് പരിശോധന കർശനമാക്കുന്നു : പമ്പയിലും നിലയ്ക്കലും സ്ക്വാഡുകൾ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഒരേസമയം പരിശോധന സ്ക്വാഡുകളെ വിന്യസിച്ച് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കുന്നു. സന്നിധാനത്ത് മാത്രമായി 35 റെയ്ഡുകളാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ സംഘടിപ്പിച്ചത്. 238 കോട്പ കേസുകൾ രജിസ്റ്റർ ചെയ്തു 47,600 രൂപ പിഴയും ചുമത്തി.725 ഗ്രാം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പാൻമസാല,സിഗരറ്റ് എന്നിവയുടെ ഉപയോഗമാണ് കൂടുതലും കണ്ടെത്തിയത്. മണ്ഡകാലം കണക്കിലെടുത്തു നിലയ്ക്കലും പമ്പയിലും സന്നിധാനത്തും എക്സൈസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ മറ്റു വകുപ്പുകളുമായി ചേർന്ന് സംയുകത പരിശോധനകളും നടത്തുന്നുണ്ട്. അതിഥി തൊഴിലാളി ക്യാമ്പുകളും കടകളും കേന്ദ്രീകരിച്ച് പരിശോധനകൾ വ്യാപകമായി നടത്തിവരുന്നു.വരുംദിവസനങ്ങളിൽ കൂടുതൽ സംയുകത റെയ്‌ഡുകൾ സംഘടിപ്പിക്കുമെന്ന് എക്സൈസ് അധികൃത വ്യക്തമാക്കി. ലഹരിമുക്തമായ മണ്ഡല കാലം ഒരുക്കുക ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ആണ് എക്സൈസ് നടത്തി വരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...