ചെന്നൈ ഇരട്ട കൊലപാതകം : പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നഗരത്തെ നടുക്കിയ ഇരട്ടകൊലപാതക- കൊള്ള കേസില്‍ പ്രതികള്‍ പിടിയില്‍. വ്യവസായിയും ബിസിനസുകാരനുമായ ചെന്നൈ മൈലാപ്പൂര്‍ വൃന്ദാവന്‍ നഗര്‍ ദ്വാരക കോളനി ശ്രീകാന്ത്​ (60), ഭാര്യ അനുരാധ (55) എന്നിവരാണ്​ കൊലപ്പെട്ടത്​. ഇവരുടെ കുടുംബ ഡ്രൈവര്‍ കൃഷ്ണ (45), സുഹൃത്ത്​ രവി (50) എന്നിവരാണ്​ പ്രതികള്‍.മകള്‍ സുനന്ദയുടെ പ്രസവത്തോടുബന്ധിച്ച്‌​ മാര്‍ച്ചിലാണ്​ ദമ്ബതികള്‍ അമേരിക്കയിലേക്ക്​ പോയത്​.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ചെന്നൈയില്‍ തിരിച്ചെത്തി. കൃഷ്​ണയാണ്​ ഇവരെ വിമാനത്താവളത്തില്‍നിന്ന്​ കാറില്‍ മൈലാപ്പൂരി​ലെ വീട്ടിലേക്ക്​ വിളിച്ചുകൊണ്ടുവന്നത്​. പിന്നീട്​ സുഹൃത്ത്​ രവിയുമായി ചേര്‍ന്ന്​ ഇരുവരെയും അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹങ്ങള്‍ ചാക്കിലാക്കി കാറില്‍ കയറ്റി ശ്രീകാന്തിന്‍റെ നെമിലിച്ചേരിയിലെ ഫാം ഹൗസില്‍ കൊണ്ടുപോയി കുഴിച്ചുമൂടി. തുടര്‍ന്ന്​ കൊള്ളയടിക്കപ്പെട്ട ഒന്‍പത്​ കിലോ സ്വര്‍ണവും 70 കിലോ വെള്ളിയുമായി പ്രതികള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച ഉച്ചയോടെയാണ്​ കൊലപാതക വിവരം പുറത്തായത്​. തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച വൈകീട്ട്​ ആറരയോടെ ആന്ധ്രയില്‍വെച്ചാണ്​ പ്രതികള്‍ പിടിയിലായത്​. മൊബൈല്‍ഫോണ്‍ സിഗ്​നലുകളുടെ അടിസ്ഥാനത്തില്‍ ആന്ധ്ര പൊലീസിന്‍റെ സഹായ​ത്തോടെയാണ്​ പ്രതികളെ പിടികൂടിയതെന്ന്​ ​സൗത്ത്​ ചെന്നൈ സിറ്റി അഡിഷനല്‍ പോലീസ്​ കമ്മീഷണര്‍ കണ്ണന്‍ അറിയിച്ചു.

തൊണ്ടിസാധനങ്ങളും കണ്ടെടുത്തു. ഞായറാഴ്ച ഫാംഹൗസില്‍ കുഴിച്ചിട്ട മൃതദേഹങ്ങള്‍ പോലീസ്​ പുറത്തെടുത്ത്​ ഇന്‍ക്വസ്റ്റ്​ നടത്തി പോസ്റ്റുമോര്‍ട്ടം നടത്തി. പ്രതികള്‍ നേപ്പാളിലേക്ക്​ കടക്കാനായിരുന്നു പരിപാടിയെന്ന്​ ചോദ്യംചെയ്യലില്‍ അറിവായി. കൃഷ്ണയുടെ പിതാവ്​ ശ്രീകാന്തിന്‍റെ ഫാംഹൗസിലെ കാവല്‍ക്കാരനായി ജോലി ചെയ്​തിരുന്നു. ഇൗ നിലയിലാണ്​ വിശ്വസ്തനെന്ന നിലയില്‍ മകന്‍ കൃഷ്ണയെ കുടുംബ ഡ്രൈവറായി നിയോഗിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...